play-sharp-fill
ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം: വിജയം പിടിച്ചു വാങ്ങിയത് അവസാന ദിവസം; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പരയിലും മുന്നിൽ

ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം: വിജയം പിടിച്ചു വാങ്ങിയത് അവസാന ദിവസം; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പരയിലും മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക്

ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. അവസാന ദിവസം ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളും പിഴുതെടുത്താൻ ഇന്ത്യൻ ടീം വിജയം പിടിച്ചു വാങ്ങിയത്. 157 റണ്ണിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തു തരിപ്പണമാക്കിയത്. 368 റൺസ് എന്ന വിജയലക്ഷ്യം പിന്തുർന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനിൽ 210 റൺസിൽ പോരാട്ടം അവസാനിച്ചു. 157 റൺസ് ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇൻഡ്യ 2-1ന് മുന്നിലെത്തി. ഇൻഡ്യ ആദ്യ ഇന്നിംഗ്‌സിൽ 99 റൺസിൻറെ ലീഡ് വഴങ്ങിയിട്ടും ജയം നേടാനായത് ജലത്തിൻറെ മാറ്റുകൂട്ടി.

ഇംഗ്ലീഷ് ഓപ്പണർമാർ ആദ്യ വികെറ്റിൽ 100 നേടി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ 50 റൺസെടുത്ത റോറി ബേൺസിനെ റിഷഭ് പന്തിൻറെ കൈകളിലെത്തിച്ച് ശർദുൽ ഠാക്കൂർ ഇൻഡ്യയെ തിരികെ കൊണ്ടുവന്നു. ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ ബൗൾഡാക്കി. ഇതിനിടയിൽ ഡേവിഡ് മലാൻ റൺ ഔട് ആവുകയും ചെയ്തു. അവസാന പ്രതീക്ഷയായ ജോ റൂടിനെ ശർദുൽ താക്കൂർ ബൗൾഡാക്കുകയും ആദ്യ ഇന്നിംഗ്‌സിൽ തിളങ്ങിയ ക്രിസ് വോസ്‌കിനെ ഉമേഷ് പുറത്താക്കുകയും ചെയ്തതോടെ ഇൻഡ്യ മത്സരം കൈപ്പിടിയിലൊതുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group