കെ വി തോമസിനെതിരായ നടപടി ഇന്നറിയാം; എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും

കെ വി തോമസിനെതിരായ നടപടി ഇന്നറിയാം; എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്.

എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. രാവിലെ 11 30 നാണ് സമിതി യോഗം ചേരുക. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് കെ വി തോമസിനെതിരെ അച്ചടക്കനടപടി പരിഗണിക്കുന്നത്. കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും.

അതേസമയം സിപിഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെ വി തോമസ് കോണ്‍ഗ്രസ്സിലുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാല്‍ പുറത്താണോ എന്ന് ചോദിച്ചാല്‍ അതുമില്ലെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിക്കുന്നത്. ആശയക്കുഴപ്പം ഇങ്ങിനെ തുടരട്ടെ എന്നാണ് പുറത്താക്കാന്‍ മുൻപ് ആവേശം കാണിച്ച നേതാക്കളുടെ വരെ അഭിപ്രായം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പുറത്താക്കിയാല്‍ ഹീറോ പ്രതിച്ഛായയില്‍ തോമസ് സിപിഎം ചേരിയിലേക്ക് നീങ്ങുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. തോമസിനെ സ്വീകരിക്കാന്‍ സിപിഎം വാതിലുകളെല്ലാം തുറന്നിട്ടിരിക്കുന്നു പോകാന്‍ തോമസും തയ്യാറായിരിക്കുമ്പോഴാണ് മെല്ലെപ്പോക്ക് നയത്തിലേക്കുള്ള കോണ്‍ഗ്രസ് ചുവട് മാറ്റം. പാര്‍ട്ടിയുടെ ഒരു പരിപാടികളിലേക്കും ക്ഷണിക്കാതെ അവഗണിച്ചുവിടല്‍ ലൈന്‍ കുറച്ചുകൂടിയാകാമെന്നാണ് നേതാക്കളുടെ സമീപനം.