ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

സ്വന്തം ലേഖകൻ 

പാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വെള്ളാരംകല്‍മേട് – മുട്ടിമാമ്പള്ളം റോഡിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇളനീര്‍ കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകന്‍ രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാമദാസിന് തലയ്ക്കാണു പരിക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.