സന്ധിവാതം : ലക്ഷണങ്ങളും സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അറിയാം

സന്ധിവാതം : ലക്ഷണങ്ങളും സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അറിയാം

Spread the love

സ്വന്തം ലേഖകൻ

ഒക്ടോബര്‍ 12 ലോക സന്ധിവാത ദിനമായി ആചരിക്കുന്നു. നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം.

ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്), തുടങ്ങി നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷണങ്ങള്‍…

ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

1. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.

2. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കണം.

3. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.

4. എഴുന്നേൽക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.

5. മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും.

6. ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കാം.