play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓടിയെത്തിയ ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓടിയെത്തിയ ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓടിയെത്തിയ ആംബുലൻസിനു മുന്നിലേക്ക് ചാടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ആലപ്പുഴയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയ്ക്കായാണ് രണ്ടാഴ്ച മുമ്പ് സെബാസ്റ്റ്യനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ചികിൽസയിലിരിക്കേ ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപമുള്ള നിത്യബാറിനു മുന്നിലെ റോഡിൽ നിന്ന് ആംബുലൻസിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായാണ് സൂചന