കോട്ടയം എസ് എച്ച് മൗണ്ടിൽ ഓട്ടോയിടിച്ച്  കാൽനടയാത്രക്കാരൻ മരിച്ചു ; ഓട്ടോ ഡ്രൈവർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് ബിഎസ്എൻഎൽ തിരുനക്കര എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്ക്

കോട്ടയം എസ് എച്ച് മൗണ്ടിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു ; ഓട്ടോ ഡ്രൈവർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് ബിഎസ്എൻഎൽ തിരുനക്കര എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്ക്

കോട്ടയം : എസ് എച്ച് മൗണ്ടിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിൽ ഉണ്ടായിരുന്ന 5 പേർക്ക് പരുക്ക്. കുടമാളൂർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാരാപ്പുഴ പതിനാറിൽചിറ പാണ ചേരിച്ചിറയിൽ പി.സി.റെജി മോൻ (59) ആണ് മരിച്ചത്. ബിഎസ്എൻഎൽ തിരുനക്കര എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്കാണ്.
ഡ്രൈവർ നട്ടാശേരി സ്വദേശി കൊച്ചുമോൻ (53), യാത്രക്കാരായ തിരുനക്കര കുളങ്ങര രാജശേഖരൻ നായർ (54), ഭാര്യ അമ്മിണി (49), മകൾദേവിക (22), ബന്ധു ദേവലോകം സ്വദേശിനി മീനു (25) എന്നിവർക്കാണ് പരു ക്ക്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.45ന് ആയിരുന്നു അപകടം.
ബന്ധുവീട്ടിൽ എത്തിയതായിരുന്നു രാജശേഖരൻ നായരും കുടുംബാംഗങ്ങളും. ചവിട്ടുവരിയിൽ നിന്നാണ് ഇവർ ഓട്ടോയിൽ കയ റിയത്. കോട്ടയം ഭാഗത്തേക്കു പോകു ന്നതിനിടെ മഠം ജംക്ഷനിൽ എത്തിയപ്പോൾ റോഡ് കുറുകെ കടന്ന റെജിമോനെ രക്ഷിക്കാനായി ഓട്ടോ ഉടൻ നിർത്തിയെങ്കിലും ഇടിച്ചു. നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞു. പ്രതി മോനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റെജിമോന്റെ ഭാര്യ:ഗീത മകൻ മോബിൻ,