play-sharp-fill
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീല്‍സ് വീഡിയോ കണ്ടത് 40 ലക്ഷം പേര്‍;  അവിശ്വസനീയമെന്ന് മനോജ് കെ ജയന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീല്‍സ് വീഡിയോ കണ്ടത് 40 ലക്ഷം പേര്‍; അവിശ്വസനീയമെന്ന് മനോജ് കെ ജയന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍.

സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍സ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ താരത്തിന്റെ 9 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’ എന്ന തലക്കെട്ടോടെ മനോജ് കെ ജയന്‍ ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്. മനോജ് കെ ജയനൊപ്പം ഷെഫീക്കിന്റെ സന്തോഷത്തിന്റെ സംവിധായകന്‍ അനൂപിനെയും നായകന്‍ ഉണ്ണി മുകുന്ദനെയും ദൃശ്യങ്ങളില്‍ കാണാം.

ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആവേശത്തില്‍ നില്‍ക്കുന്ന ആരാധകരില്‍ നിന്ന് മനോജ് കെ ജയന്‍ രക്ഷപ്പെട്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് ദിവസം കൊണ്ട് 40 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. പ്രിയതാരത്തിന്റെ രക്ഷപ്പെടല്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.