അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ച് കടക്കവേയാണ് അപകടം; മൃതദേഹവുമായി പോയ ആംബുലൻസാണ് ഇടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
വെഞ്ഞാറമൂട് മുസ്ലിം പള്ളിക്കും പോലീസ് സ്റ്റേഷനും അടുത്ത് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫസലുദ്ദീൻ. ഇതിനിടെ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു.
കിളിമാനൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസാണ് ഇടിച്ചത്. പിന്നാലെ ഇയാളെ ഇതേ ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലുദ്ദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0
Tags :