കെ. രൂപേഷ് കുമാർ ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ സംസാരിക്കും….! ഇന്ത്യയിൽ നിന്ന് രണ്ട് പേർ പാനലിൽ
സ്വന്തം ലേഖിക
കോട്ടയം: ലണ്ടനിൽ നവംബർ 7 മുതൽ 9 നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഷോ കളിലൊന്നായ വേൾഡ് ട്രാവൽ മാർക്കറ്റിലെ പാനലിൽ സംസാരിക്കാൻ
ഇൻഡ്യയിൽ നിന്ന് രണ്ട് പേർക്ക് ക്ഷണം ലഭിച്ചു.
ഉത്തരാഖണ്ഡിലെ വില്ലേജ് വെയ്സ് സ്ഥാപകയും ഐ സി ആർ ടി ഇൻഡ്യയുടെ സ്ഥാപകരിൽ ഒരാളുമായ മനീഷ പാണ്ഡെക്കും കേരള ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിനുമാണ് ക്ഷണം ലഭിച്ചത്. വേൾഡ് ട്രാവൽ മാർട്ട് വെബ് സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററായ കെ. രൂപേഷ് കുമാർ ലോക ഉത്തരവാദിത്ത ടൂറിസത്തിലെ വ്യക്തിഗത പരമോന്നത അവാർഡായ ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് അവാർഡ് നേടിയ
ലോകത്തെ 5 പേരിൽ ഒരാളാണ്. 2020 – ലാണ് രൂപേഷ് കുമാർ ഈ അവാർഡ് നേടിയത്.
ഇന്ത്യയിൽ നിന്നാദ്യമായി വേൾഡ് ട്രാവൽ മാർക്കറ്റ് ഗ്ലോബൽ അവാർഡ് ജൂറി അംഗമായും 2021 ൽ രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 50 ലോക സുസ്ഥിര ടൂറിസം ചാമ്പ്യന്മാരിൽ ഒരാളായി 2019 ൽ തെരഞ്ഞെടുക്കപ്പെട്ട രൂപേഷ് കുമാർ 15 വർഷമായി ഈ രംഗത്തെ ഇന്ത്യൻ സാന്നിദ്ധ്യമാണ്.
വേൾഡ് ട്രാവൽ മാർട്ട് ലണ്ടനിലും വേൾഡ് ട്രാവൽ മാർക്കറ്റ് ആഫ്രിക്കയിലും രൂപേഷ് കുമാർ പ്രസംഗിച്ചിട്ടുണ്ട്.
ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പരമോന്നത അവാർഡായ ഡബ്ല്യൂ ടി എം ഗോൾഡ് (WTM Gold) അവാർഡ് കഴിഞ്ഞ വർഷം നേടിയ വില്ലേജ് വെയ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകയാണ് മനീഷ പാണ്ഡെ.
നവംബർ 8 ന് നടക്കുന്ന റെസ്പോൾസിബിൾ മാർക്കറ്റിങ്ങ് സെക്യുറിങ് ദ ബിസിനസ് അഡ്വാന്റേജ് എന്ന വിഷയത്തിൽ ലോകത്തെ 6 പ്രമുഖ പാനലിസ്റ്റുകൾക്കൊപ്പമാണ് രൂപേഷ് കുമാർ സംസാരിക്കുന്നത്.