അബുദാബി: പവിഴപ്പുറ്റ് കോളനികള്‍ വളര്‍ത്തിയെടുക്കാനുള്ള സ്വപ്‌നപദ്ധതിയുമായി അബുദാബി, 2030- ഓടെ ദശലക്ഷകണക്കിന് പവിഴപുറ്റുകൾ നിർമ്മിക്കാനാണ് പദ്ധതി
900 ഹെക്ടറിലായി തയാറാക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരധിവാസ പദ്ധതിയായി മാറുമെന്ന് വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് പദ്ധതിക്ക് നിർദേശം നല്‍കിയത്. 2021 മുതല്‍ പത്തുലക്ഷത്തിലേറെ പവിഴപ്പുറ്റ് കോളനികള്‍ പുനഃസ്ഥാപിച്ചതിന്റെ വിജയത്തില്‍ പാഠമുള്‍ക്കൊണ്ടാണ് പുതിയ പദ്ധതി അബുദാബി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group