video
play-sharp-fill

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 53കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Spread the love

ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസില്‍ 53 കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും 535000 രൂപ പിഴയും.

ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേല്‍ വീട്ടില്‍ (കുമാർ) ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.

2020 ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനുമായി മുതിരപ്പുഴയില്‍ എത്തിയ കുട്ടിയെ പാറയുടെ മറവില്‍ വച്ചാണ് പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ശരീരിക അസ്വസ്ഥത മൂലം ആശുപത്രിയില്‍ എത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോള്‍ ആണ് കുട്ടി ഗർഭിണി ആണ് എന്ന് അറിയുന്നത്. പിഴ ഒടുക്കുന്ന പക്ഷം ആയത് പെണ്‍കുട്ടിക്കു നല്‍കുവാനും അല്ലാത്ത പക്ഷം മൂന്നര വർഷം അധിക തടവ് അനുഭാവിക്കണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.