play-sharp-fill
തൊടുപുഴയില്‍ മാത്രമല്ല അഞ്ച് ജില്ലകളില്‍ ഇടപാട് കേന്ദ്രങ്ങള്‍; ഉടമയായ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭ ശൃംഖലയിലെ ഒരു കണ്ണി മാത്രം; ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും സ്ത്രീകളെ കൈമാറും; ബ്യൂട്ടി പാര്‍ലര്‍ പെണ്‍വാണിഭ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്….!

തൊടുപുഴയില്‍ മാത്രമല്ല അഞ്ച് ജില്ലകളില്‍ ഇടപാട് കേന്ദ്രങ്ങള്‍; ഉടമയായ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭ ശൃംഖലയിലെ ഒരു കണ്ണി മാത്രം; ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും സ്ത്രീകളെ കൈമാറും; ബ്യൂട്ടി പാര്‍ലര്‍ പെണ്‍വാണിഭ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്….!

സ്വന്തം ലേഖിക

ഇടുക്കി: അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയ സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

അനാശാസ്യ കേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭ ശൃംഖലയിലെ ഒരു കണ്ണി മാത്രമെന്ന് പൊലീസ് വ്യക്തമാക്കുന്നു, നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്റെ മറവില്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയിലെ ലാവ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ കോട്ടയം സ്വദേശി ടി.കെ. സന്തോഷിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. പാര്‍ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം പരിശോധിച്ചു.

ഇതോടയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വന്‍ പെണ്‍വാണിഭ റാക്കറ്റിന്റെ ചെറിയ ഒരു കണ്ണി മാത്രമാണ് ലാവ ബ്യൂട്ടി പാര്‍ലറെന്ന് പൊലീസ് വ്യക്തമാക്കുന്നു.

എറണാകുളത്ത് മൂവാറ്റുപുഴയില്‍, പത്തനംതിട്ടയിലെ തിരുവല്ല, കോഴിക്കോട് നടക്കാവ്, തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി പല പേരുകളില്‍ മസാജിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. സോഷ്യല്‍ മീഡിയ വഴിയും വിവിധ ഡേറ്റിംഗ് ആപ്പുകള്‍ വഴിയുമാണ് ഇടപാടുകാരെ കണ്ടെത്തുന്നത്.

സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച്‌ കൈമാറാനും ശൃംഖലയില്‍ ആളുകളുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷ് പിടിയിലായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് നിഗമനം.