play-sharp-fill
ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ; കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കറിന്റെ ആരോപണം

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ; കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കറിന്റെ ആരോപണം

സ്വന്തം ലേഖകൻ എറണാകുളം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ലൈഫ് മിഷൻ കേസിലെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യനില പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ആവിശ്യം. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ മനപ്പൂർവം കെട്ടിച്ചമച്ച കേസ് ആണിതെന്നും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്നും ശിവശങ്കർ ആരോപിച്ചു. കേസിൽ കഴമ്പ് ഇല്ലെന്നും തന്നെ കരിവാരിതേക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ കേസ് എന്നും ശിവശങ്കർ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ശിവശങ്കറിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നെങ്കിലും, അഴിമതി നിരോധന നിയമപ്രകാരമുള കേസല്ലാത്തതിനാൽ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും
ലൈഫ്മിഷൻ കരാറിലെ കള്ളപ്പണ കേസിൽ ഇഡി ഇന്ന് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെക്കൂടാതെ രവീന്ദ്രന് ലൈഫ് മിഷന്‍ കേസില്‍ എന്താണ് ബന്ധമെന്നത് ഇഡി അന്വേഷിച്ച് വരികയാണ്. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.