play-sharp-fill

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ; കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കറിന്റെ ആരോപണം

സ്വന്തം ലേഖകൻ എറണാകുളം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ലൈഫ് മിഷൻ കേസിലെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യനില പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ആവിശ്യം. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ മനപ്പൂർവം കെട്ടിച്ചമച്ച കേസ് ആണിതെന്നും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്നും ശിവശങ്കർ ആരോപിച്ചു. കേസിൽ കഴമ്പ് ഇല്ലെന്നും തന്നെ കരിവാരിതേക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ കേസ് എന്നും ശിവശങ്കർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ശിവശങ്കറിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നെങ്കിലും, […]

ലൈഫ് മിഷന്‍ കോഴക്കേസ്; ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്; പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണം

സ്വന്തം ലേഖകൻ കൊച്ചി: ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് ഹാജരാകാന്‍ നി‍ര്‍ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേല്‍ക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നല്‍കി. ഏഴാം തിയതി ചോദ്യംചെയ്യലിന് ഹാജരാകാണം. രാവിലെ 10.30 ന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ […]