ആലപ്പുഴ ദേശീയപാതയിൽ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്; ​ഗുരുതരമായി പരിക്കേറ്റവവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. തുറവൂര്‍ സംസ്‌കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ആലപ്പുഴ പുത്തന്‍ച്ചന്തയിലാണ് അപകടം. പുത്തന്‍ച്ചന്തയ്ക്ക് സമീപം നിന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ അഞ്ചുവിദ്യാര്‍ഥികളില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.