സ്വന്തം ലേഖിക
കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവർത്തകയെ ബസിൽവെച്ച് ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. മാമ്പറ്റ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി ഒരുമണിക്ക് ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്ക് നേരേ അതിക്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ബസ് ജീവനക്കാരോട് പരാതിപ്പെട്ടതോടെ ബസ് അത്തോളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് ബസിലുണ്ടായിരുന്ന നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.