video
play-sharp-fill

ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരന് ചികിത്സ നിഷേധിച്ചു; കമ്മീഷൻ സ്വമേധയാ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും പട്ടിഗവർഗ വകുപ്പിന്റെ എസ്.ടി. പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സഹായം ലഭിക്കുന്നില്ലെന്നുമുള്ള മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇതു സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എസ്.എ.ടി ആശുപത്രി സൂപ്രണ്ടിനും റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർക്കും കമ്മിഷൻ നിർദേശം നൽകി.