video
play-sharp-fill

പുളിമൂട് ജംഗ്ഷനിൽ ചുവട് ദ്രവിച്ച് ജനങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണ് നന്നാക്കി; “പോസ്റ്റ് ഒടിഞ്ഞ് അരുടെയേലും തലയിൽ വീണ് ചത്താലേ അധികൃതർ കണ്ണു തുറക്കൂ” എന്ന തലക്കെട്ടിൽ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം നടപടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് പുളിമൂട് ജംഗ്ഷൻ.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് ചുവട് ദ്രവിച്ച് താങ്ങി നിർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചും പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ തേർഡ് ഐ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി നടക്കുന്നത്. ഇത്ര ഗുരുതര അവസ്ഥയിലുള്ളതും, ഏത് സമയത്തും അപകടം സംഭവിക്കാവുന്നതുമായ അവസ്ഥയിലായിരുന്നിട്ടും തൂണ് മാറ്റി സ്ഥാപിക്കാനോ, നന്നാക്കാനോ അധികൃതർ തയ്യാറായിരുന്നില്ല

പരാതിയുമായി ഓട്ടോക്കാരും, വ്യാപാരികളും PWD ഓഫീസിലെത്തിയെങ്കിലും തിരിഞ്ഞ് നോക്കാൻ അധികാരികൾക്ക് താല്പര്യമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് വ്യാപാരികൾ പരാതിയുമായി തേർഡ് ഐ ന്യൂസിനേ സമീപിച്ചത്. ഏതായാലും കൺമുന്നിൽ പോസ്റ്റ് തലയിൽ വീണുള്ള മരണം കാണാതെ രക്ഷപെട്ട സന്തോഷത്തിലാണ് വ്യാപാരികളും ഓട്ടോക്കാരും.