മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി, ഫലം കണ്ട് പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ – ഇൻ പ്രോഗ്രാം; ചുമതലയേറ്റ് പതിനഞ്ച് ദിവസത്തിനകം മികച്ച മന്ത്രിയെന്ന് പേരെടുത്ത് മുഹമ്മദ് റിയാസ്

മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി, ഫലം കണ്ട് പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ – ഇൻ പ്രോഗ്രാം; ചുമതലയേറ്റ് പതിനഞ്ച് ദിവസത്തിനകം മികച്ച മന്ത്രിയെന്ന് പേരെടുത്ത് മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ

കോഴിക്കോട് : കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചു പോയതാണ് ഒരു ടാർ മിക്സിംഗ് യൂനിറ്റ്, താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവിൽ അപകട സാധ്യത ഉണ്ട്, മാറ്റാൻ ഇടപെടണം” തൃശൂർ നെടുമ്പുറയിലെ സുമിത്രൻ പൊതുമരാമത്ത് – ടൂറിസം മന്ത്രിയോടു പറഞ്ഞ പരാതി ഇതായിരുന്നു.

‘റോഡറിയാൻ ജനങ്ങളിലേക്ക് ‘ എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോൺ – ഇൻ പരിപാടിയിലാണ് സുമിത്രൻ മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ചത്. മന്ത്രി പരിപാടിക്കിടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാൻ നടപടി എടുക്കാൻ നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ നിർദ്ദേശാനുസരണം വെള്ളിയാഴ്ച രാവിലെ എത്തി ടാർ മിക്സിംഗ് യൂനിറ്റ് സ്ഥലത്തു നിന്നും മാറ്റി.

മഴക്കാലത്ത് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്ചകളിലും പരിപാടിയിൽ നിരവധി കോളുകൾ എത്തി. ഉടൻ പരിഹാരം കാണാൻ കഴിയുന്നവയ്ക്ക് വേഗത്തിൽ തന്നെ പരിഹാരം കാണുന്നുണ്ട്. പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കൽ അവലോകനം ചെയ്യുകയും ചെയ്യും.

ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കകം തന്നെ മികച്ച മന്ത്രിയെന്ന പേരെടുത്തു കഴിഞ്ഞു മുഹമ്മദ്റിയാസ്