നന്മ വറ്റാത്ത മനുഷ്യ സ്നേഹത്തിൻറെ മാതൃകയായ് കോട്ടയം നഗരസഭ പതിനെട്ടാംവാർഡ്.

നന്മ വറ്റാത്ത മനുഷ്യ സ്നേഹത്തിൻറെ മാതൃകയായ് കോട്ടയം നഗരസഭ പതിനെട്ടാംവാർഡ്.

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മഹാമാരിയിലും
ലോക്ക്ഡൗണിലും കഷ്ടപ്പെടുന്ന വാർഡിലെ സഹോദരങ്ങൾക്കായി ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിച്ച് കൗൺസിലറും സഹപ്രവർത്തകരും

നന്മവറ്റാത്ത മനുഷ്യ സ്നേഹത്തിൻറെ ഒഴുക്കായ് മാറി ഈ ദൗത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70000 ചിലവ് വരുമെന്നും ഇത് എങ്ങനെ സംഭരിക്കാൻ ആവുമെന്ന് സംശയത്തോടെ തുടങ്ങിയ പ്രവർത്തനം മറ്റ് പ്രദേശങ്ങൾക്ക് മാതൃകയായി.

‘ വാർഡിൽ കേവലം രണ്ട് ദിവസങ്ങൾ കൊണ്ട് കിറ്റ് വിതരണം പൂർത്തീകരിക്കാനും , 200 വീടുകളുടെ എണ്ണമെടുത്തെങ്കിലും 235 വീടുകളിൽ സഹായം എത്തിക്കുവാൻ സാധിച്ചുവെന്നും കൗൺസിലർ പറഞ്ഞു.

“ഒരു വീടും ,
ഒരു മനുഷ്യനും ഒറ്റയ്ക്കല്ല” എന്ന സന്ദേശം ഇതുവഴി നൽകുവാൻ സാധിച്ചുവെന്ന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംവിധായകൻ ജയരാജ് പറഞ്ഞു.

കേവലം ഈ ഭക്ഷണ കിറ്റിൽ ഒതുങ്ങുന്നതല്ല നമ്മളിൽ അർപ്പിതമായ ദൗത്യമെന്ന് കഴിഞ്ഞ മൂന്നാഴ്ച കാലത്തെ പ്രവർത്തനത്തിൽ നിന്നും മനസ്സിലാക്കുന്നു.

പുതിയ പ്രതിസന്ധികൾ കടന്നുവരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരും , ഓരോ കുടുംബവും ഒന്നടങ്കം ക്വാറന്റെയിനിൽ ആവുന്നതും അവർക്ക് ആവശ്യമായ എല്ലാ സഹായവും പ്രത്യേകിച്ച് മരുന്ന്,ഭക്ഷണം, ആംബുലൻസ് സർവീസ് തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ സാധിച്ച് കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

നമ്മുടെ വാർഡിലെ സേവന സന്നദ്ധരായ വാളണ്ടിയേഴ്സ് ആത്മാർത്ഥമായ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ഇത് മറക്കാനാവാത്ത ഒരു അനുഭവ കാലഘട്ടമാണ്.
നമുക്ക് ഈ സ്നേഹവും നന്മയും തുടർന്നും നിലനിർത്തി പോകേണ്ടതുണ്ട്.

ഈ ഉദ്യമം ഒറ്റക്കെട്ടായി നിന്ന് വിജയിപ്പിക്കാനായ് ആത്മാർഥ സഹകരണം നൽകി മുന്നോട്ടു വന്ന ഈ ഉദ്യമത്തിൽ എന്റെ കൂടെ മുഴുവൻ സമയവും ഉണ്ടായിരുന്ന 18ആം വാർഡിലെ സന്നദ്ധ പ്രവർത്തകരായ റെജി,ജോസി, അഭി, അമൽ, ജെറോം, പ്രവീൺ, ജീമോൻ, ബാലു, ബെസ്റ്റിൻ,എന്നിവർ നേതൃത്വം നല്കി.