കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍; കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​വൈ​കു​ന്ന​തെന്ന് സർക്കാർ; ന​വം​ബ​ര്‍ ഒ​ന്നി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങുമ്പോഴേ​ക്കും അ​ധ്യാ​പ​ക​ര്‍ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷ മറ്റു അധ്യാപകരും കുട്ടികളും; സ്​​കൂ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്രവർത്തനങ്ങൾ പു​രോ​ഗ​മി​ക്കു​ന്നു; കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ​സ്ഥ​യും പരിശോധനയിൽ

കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍; കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​വൈ​കു​ന്ന​തെന്ന് സർക്കാർ; ന​വം​ബ​ര്‍ ഒ​ന്നി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങുമ്പോഴേ​ക്കും അ​ധ്യാ​പ​ക​ര്‍ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷ മറ്റു അധ്യാപകരും കുട്ടികളും; സ്​​കൂ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്രവർത്തനങ്ങൾ പു​രോ​ഗ​മി​ക്കു​ന്നു; കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ​സ്ഥ​യും പരിശോധനയിൽ

Spread the love

സ്വന്തം ലേഖിക

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍.

75 എ​ല്‍.​പി സ്​​കൂ​ളു​ക​ളി​ലും ​മൂ​ന്ന്​ യു.​പി സ്​​കൂ​ളു​ക​ളി​ലു​മാ​ണ്​ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത്. പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​നി​യ​മ​നം സം​ബ​ന്ധി​ച്ച്‌​ കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​വൈ​കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേ​ര​ത്തേ 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പ്ര​മോ​ഷ​ന്‍ വ​ഴി പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ ആ​കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​മോ​ഷ​ന് വ​കു​പ്പു​ത​ല പ​രീ​ക്ഷ യോ​ഗ്യ​ത നി​ര്‍ബ​ന്ധ​മാ​ക്കി. ഹെ​ഡ്‌​മാ​സ്​​റ്റ​ര്‍ നി​യ​മ​ന​ത്തി​നു ച​ട്ട​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​ക​ള്‍ ജ​യി​ച്ച അ​ധ്യാ​പ​ക​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ എ​ന്നാ​യി​രു​ന്നു ഹൈ​േ​കാ​ട​തി​വി​ധി​യും.

ഈ ​നി​യ​മം ന​ട​പ്പാ​ക്കു​മ്പോ​ള്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത പ​ല​രും പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. ഇ​തി​െ​ന​തി​രെ ഒ​രു​വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ ന​ല്‍​കി​യ കേ​സ്​ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഹെ​ഡ്‍മാ​സ്​​റ്റ​ര്‍ നി​യ​മ​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ ര​ണ്ടു​വ​ര്‍ഷ​ത്തോ​ള​മാ​യി സ്കൂ​ളി​ലെ മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​ര്‍ക്കാ​ണ് ചു​മ​ത​ല. ഇ​തി​നൊ​പ്പം പ​ഠ​നം​കൂ​ടി​യാ​കുമ്പോ​ള്‍ ഇ​വ​ര്‍​ക്ക്​ അ​ധി​ക​ഭാ​ര​മാ​ണ്.

അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു എ​ല്‍.​പി സ്​​കൂ​ളാ​ണു​ള്ള​ത്.​ മ​റ്റ​ക്ക​ര എ​ല്‍.​പി സ്​​കൂ​ളും അ​ക​ല​ക്കു​ന്നം എ​ല്‍.​പി സ്​​കൂ​ളും. ര​ണ്ടി​ട​ത്തും പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സ്ഥ​ലം​മാ​റ്റം കി​ട്ടി പോ​യി​ട്ട്​ ര​ണ്ടു​വ​ര്‍​ഷ​മാ​യി. മ​റ്റ്​ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക്​ താ​ല്‍​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ന​ല്‍​കി​യ​തോ​ടെ അ​തി​െന്‍റ തി​ര​ക്കി​ലാ​ണ്​ അ​ധി​കൃ​ത​ര്‍.

ന​വം​ബ​ര്‍ ഒ​ന്നി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങുമ്പോഴേ​ക്കും അ​ധ്യാ​പ​ക​ര്‍ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സ്​​കൂ​ളു​ക​ളി​ല്‍ ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ​സ്ഥ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല​യി​ല്‍ മൂ​ന്നു സ്​​കൂ​ളു​ക​ളും ക​ടു​ത്തു​രു​ത്തി​യി​ല്‍ ഒ​രു സ്​​കൂ​ളി​നും ഫി​റ്റ്​​നെ​സ്​ ഇ​ല്ലാ​ത്ത​താ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ന്​ ബ​ദ​ല്‍ സൗ​ക​ര്യം ക​ണ്ടെ​ത്തും.

ഓ​രോ സ്​​കൂ​ളു​ക​ളി​ലും ഓ​രോ ഡോ​ക്​​ട​ര്‍ വേ​ണ​മെ​ന്ന ഉ​ത്ത​ര​വ്​ വ​ന്നെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പും ത​േ​ദ്ദ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നാ​ണ്​ ഇ​തി​െന്‍റ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​ത്. പ്രൈ​മ​റി ഹെ​ല്‍​ത്ത്​ സെന്‍റ​റു​ക​ളി​ലെ ഡോ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ ഓ​രോ സ്​​കൂ​ളിൻ്റെ​യും ചു​മ​ത​ല ന​ല്‍​കു​ക​യാ​വും ചെ​യ്യു​ക. നി​ല​വി​ല്‍ ഓ​രോ സ്​​കൂ​ളു​ക​ളി​ലും നോ​ഡ​ല്‍ ടീ​ച്ച​റെ നി​യ​മി​ക്കാ​നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളുടെ ചു​മ​ത​ല ന​ല്‍​കാ​നു​മാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ സു​ജ​യ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ ഒ​രു സ്​​കൂ​ളി​ന്​ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഭി​ത്തി ത​ക​ര്‍​ന്ന​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്. അ​തു​​കൊ​ണ്ട്​ കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​ത്​​ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​െ​ട സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു സം​വി​ധാ​നം ക​​ണ്ടെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.