അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; നടന്നു വന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കയറി പിടിച്ചു; നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതി ആശുപത്രിയില്‍

അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; നടന്നു വന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കയറി പിടിച്ചു; നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതി ആശുപത്രിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം.

നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതി ഇപ്പോള്‍ ആശുപത്രിയിലാണ്.

ഷോപ്പിംഗ് മാളില്‍ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മാറ്റുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.