പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍; വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍; വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖിക

തൃശൂര്‍: പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അമല്‍ സ്വാലിഹും, ഗൂഢാലോചനയില്‍ പങ്കുള്ള സൈനുദ്ധീന്‍, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെമീറിനെ (38) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പറവട്ടാനി ചുങ്കം ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം നടന്നത്. പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുകയായിരുന്ന ഷെമീറിനെ ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഷെമീര്‍. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ പറഞ്ഞു.