play-sharp-fill
സംഘനൃത്ത ടീമില്‍ ഒരാൾക്ക് പരിക്ക്; മത്സരിച്ചത് ആറംഗടീം ; ലഭിച്ചത് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കമുള്ള മൂന്നാംസ്ഥാനം;കലോത്സവവേദിയില്‍ തിളങ്ങി ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍

സംഘനൃത്ത ടീമില്‍ ഒരാൾക്ക് പരിക്ക്; മത്സരിച്ചത് ആറംഗടീം ; ലഭിച്ചത് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കമുള്ള മൂന്നാംസ്ഥാനം;കലോത്സവവേദിയില്‍ തിളങ്ങി ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍

കോട്ടയം:കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ല സ്‌കൂള്‍ കലോത്സത്തിന്‍റെ സംഘനൃത്ത വേദിയിൽ
പ്രകടനമികവിന്‍റെ ബലത്തില്‍ ഒന്നാം സ്ഥാനത്തിന്‍റെ തിളക്കമുള്ള മൂന്നാംസ്ഥാനം നേടി പെണ്‍കുട്ടികള്‍. ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഉജ്വലനൃത്തച്ചുവടുകളിലൂടെ മൂന്നാം സ്ഥാനം നേടിയത്.

കോട്ടയത്തുനടന്ന സബ് ജില്ലാ കലോത്സവത്തില്‍ ടീമിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കാണ് മത്സരിക്കാനവസരം. ഇതേത്തുടര്‍ന്ന് കുട്ടികള്‍ അപ്പീല്‍ നല്‍കിയാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

എന്നാല്‍, മത്സരം നടക്കേണ്ട ഇന്നലെ രാവിലെ ടീമിലെ ഒരു കുട്ടിക്ക് അപകടത്തില്‍ പരിക്കേറ്റു. കാലിന്‍റെ ലിഗമെന്‍റിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് കുട്ടി നൃത്തം ചെയ്യുന്നത് ഡോക്ടര്‍മാര്‍ വിലക്കി. ഇതോടെ കുട്ടികളും അധ്യാപകരും വിഷമത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സംഘനൃത്ത ടീമില്‍ ഏഴു പേരാണുണ്ടാകേണ്ടത്. എന്നാല്‍ ഒരു കുട്ടിക്കു പരിക്കേറ്റതോടെ ടീം ആറു പേരായി ചുരുങ്ങി. ഇതേത്തുടര്‍ന്ന്, ഒരാളെ ഒഴിവാക്കി മത്സരിക്കാന്‍ കുട്ടികളും നൃത്താധ്യാപികയായ സരിത ശ്യാമും തീരുമാനിക്കുകയായിരുന്നു.

ചട്ടപ്രകാരം വിലയിരുത്തിയാല്‍ ഇത് ഫൗളാണ്. എന്നാല്‍ കുട്ടികളുടെ മിന്നുംപ്രകടനത്തില്‍ തൃപ്തരായ കലോത്സവ വിധികര്‍ത്താക്കള്‍ ഡോണ്‍ ബോസ്‌കോ ടീമിന് മൂന്നാം സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

സമാന്ത ആന്‍ മാത്യു, ലക്ഷ്മി രതീഷ്, സോന പ്രതാപ്, സോന എല്‍സ ജോര്‍ജ്, ഇഷ തങ്കം, എം. അലീന എന്നിവരാണ് മൂന്നാം സ്ഥാനം നേടിയ സംഘനൃത്ത സംഘത്തിലെ അംഗങ്ങള്‍.