play-sharp-fill

ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം ; കുട്ടികൾക്ക് നേരെ വടിവാളോങ്ങി ഭീതി പരത്തി, ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ : മാറാടിയിൽ കുട്ടികളുടെ ഫുട്‍ബോള്‍ മത്സരത്തിനിടയിലുണ്ടായ തർക്കത്തില്‍ വടിവാളോങ്ങി ഭീതി പരത്തിയ ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ. ലീഗ് ജില്ലാ പ്രസിഡണ്ട് അമീർ അലിയുടെ മകൻ ഹാരിസ് ആണ് അറസ്റ്റിലായത്. ഇയാൾവടിവാളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു. കുട്ടികള്‍ക്ക് നേരെയായിരുന്നു വടിവാളുയർത്തിയത്. തർക്കത്തില്‍ ഒരു വിഭാഗത്തിന് വേണ്ടിയായിരുന്നു ഭീഷണി മുഴക്കി ഭീതി പരത്തിയത്. മാറാടി ബിലാൽ ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം.

കടുത്ത ദാരിദ്രം, നാലുവയസ്സുള്ള മകളെ വാട്ടര്‍ടാങ്കില്‍ മുക്കി കൊലപ്പെടുത്തി ; അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി

ഗൂഡല്ലൂര്‍ : നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് കോടതി ശിക്ഷിച്ചത്‌. 2019 ജനുവരി 17-ന് ആയിരുന്നു കേസിലാണ് ആസ്പദമായ സംഭവം. സ്വകാര്യ ബംഗ്ലാവില്‍ വാച്ച്‌മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചു. ഇതേ തുടർന്ന് സജിത ബംഗ്ലാവില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവ ദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്.പതിനാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടര്‍ന്ന് കോത്തഗിരി […]

റെയിൽവേ ട്രാക്കിൽ വീണ്ടും ഗ്യാസ് സിലിണ്ടർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ട ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് ദുരന്തം ഒഴിവായത്; സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്

യുപി: ഉത്തർപ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം.കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടറാണ് കണ്ടെത്തിയത്. അടുത്തിടെ കാൺപൂരിൽ വെച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു . ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും സമീപം പെട്രോളും വെടിമരുന്നും കണ്ടെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.കാൺപൂരിൽ നിന്ന് ലൂപ്പ് […]

ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട : വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

കാസര്‍ഗോഡ് : ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട. എം ഡി എം എ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്‌കര്‍ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. 3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീന്‍ ഗഞ്ച: 640 ഗ്രാം, കോക്കെയ്ന്‍: 96.96 ഗ്രാം, കാപ്സ്യൂളുകള്‍ 30 എണ്ണം എന്നിവയും പിടികൂടി. കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ […]

അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി നിൽക്കണം ; സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ സുധാകരൻ

മുഖ്യമന്ത്രിക്ക് ഇരട്ട മുഖമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. പി വി അൻവറെ സിപിഐഎം പാർലമെന്ററി പാർട്ടിയിൽ എന്തിന് നിലനിർത്തുന്നു. പുറത്തക്കിയാൽ പലതും പുറത്ത് വരുമെന്ന ഭയം. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി നിൽക്കണം. തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും. അൻവർ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോൾ കോൺഗ്രസിൽ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരൻ […]

തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗകൊഴുപ്പ് വിവാദം; ‘തെറ്റായ പ്രചാരണം നടത്തരുത്’; ആരോപണം നിഷേധിച്ച് അമുൽ;ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

തിരുപ്പതി : തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദ ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡായ അമുൽ. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നായിരുന്നു കമ്പനിയുടെ വിശിദീകരണം. ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അമുൽ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല്‍ നിരവധി തവണത്തെ ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് […]

കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: വെള്ളിയാഴ്ചയോടെ വീട്ടിൽ നിന്നും കാണാതായ പ്രദീപിന്റേതെന്ന് പോലീസ്

  കായംകുളം: കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണെന്ന് പോലീസ് അറിയിച്ചു.   ഞായറാഴ്ച രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു.   പോലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്.   പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് […]

ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കാസർഗോഡ് : മഞ്ചേശ്വരത്ത് ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടമ്പാർ സ്വദേശി ഹാരിസിന്റെ മകൾ ഒരു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുഞ്ഞിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ  തെരച്ചിലാണ് കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ നിന്ന് കണ്ടെത്തിയത്. ഉടൻതന്നെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പുൽപ്പള്ളി: വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിൻസൺ സണ്ണിയാണ് മരിച്ചത്. പുൽപ്പള്ളി പട്ടാണിക്കൂപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ജിൻസന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം, ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

‘അൻവറിനെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ചത് അറിയില്ല;പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തം’; നിലമ്പൂർ മണ്ഡലം പ്രസിഡന്റിനെ തള്ളി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ: പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം പ്രസിഡൻറ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലായെന്നും പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്ലാകാര്യങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണം. പി വി അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. പൂരം കലക്കിയസംഭവത്തിലും, പൊലീസിലെ ക്രിമിനൽ ആക്ടിവിറ്റീസിനെ കുറിച്ചുമൊക്കെ അന്വേഷണം നടത്തേണ്ടതുണ്ട് അതില്ലായെങ്കിൽ യുഡിഎഫ് […]