play-sharp-fill
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം ; കുട്ടികൾക്ക് നേരെ വടിവാളോങ്ങി ഭീതി പരത്തി, ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം ; കുട്ടികൾക്ക് നേരെ വടിവാളോങ്ങി ഭീതി പരത്തി, ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ : മാറാടിയിൽ കുട്ടികളുടെ ഫുട്‍ബോള്‍ മത്സരത്തിനിടയിലുണ്ടായ തർക്കത്തില്‍ വടിവാളോങ്ങി ഭീതി പരത്തിയ ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ.

ലീഗ് ജില്ലാ പ്രസിഡണ്ട് അമീർ അലിയുടെ മകൻ ഹാരിസ് ആണ് അറസ്റ്റിലായത്. ഇയാൾവടിവാളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു.

കുട്ടികള്‍ക്ക് നേരെയായിരുന്നു വടിവാളുയർത്തിയത്. തർക്കത്തില്‍ ഒരു വിഭാഗത്തിന് വേണ്ടിയായിരുന്നു ഭീഷണി മുഴക്കി ഭീതി പരത്തിയത്. മാറാടി ബിലാൽ ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group