ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കാസർഗോഡ് : മഞ്ചേശ്വരത്ത് ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
കടമ്പാർ സ്വദേശി ഹാരിസിന്റെ മകൾ ഒരു വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുഞ്ഞിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തെരച്ചിലാണ് കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ നിന്ന് കണ്ടെത്തിയത്.
ഉടൻതന്നെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0