play-sharp-fill
കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: വെള്ളിയാഴ്ചയോടെ വീട്ടിൽ നിന്നും കാണാതായ പ്രദീപിന്റേതെന്ന് പോലീസ്

കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: വെള്ളിയാഴ്ചയോടെ വീട്ടിൽ നിന്നും കാണാതായ പ്രദീപിന്റേതെന്ന് പോലീസ്

 

കായംകുളം: കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണെന്ന് പോലീസ് അറിയിച്ചു.

 

ഞായറാഴ്ച രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു.

 

പോലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.