ഭക്ഷണം കഴിക്കുന്നതിനിടെ കസേരയിൽ നിന്ന് കുഴഞ്ഞുവീണ് എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം; ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ
ലഖ്‌നൗ: എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ മരിച്ചു. കസേരയിൽ നിന്ന് താഴെ വീണ് തൽക്ഷണം മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് പറഞ്ഞു. സദഫ് ഫാത്തിമ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ പെട്ടെന്ന് കസേരയിൽ നിന്ന് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വസീർ ഗഞ്ച് […]