Spread the love

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ ഗ്രീസില്‍ നിന്ന് തന്റെ കാത് കുത്തുന്ന റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

video
play-sharp-fill

‘നീ ഇത് ചെയ്യാൻ പോകുകയാണോ?’ എന്ന് വിഘ്നേഷ് ശിവൻ നയൻതാരയോട് ചോദിക്കുന്നുണ്ട്. ‘എന്നെക്കൊണ്ട് അത് സാധിക്കുമെ’ന്ന് അല്‍പം പേടിയോടെയാണെങ്കിലും നയൻതാര മറുപടി പറയുന്നുണ്ട്. പിന്നീട് ചെറിയ സ്റ്റഡുകള്‍ തിരഞ്ഞെടുത്തശേഷം നയൻതാര കസരേയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയൻതാരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റഡുകളാണ് നയൻതാര കാതില്‍ അണിഞ്ഞത്.അതിനുശേഷം സന്തോഷത്തോടെ ഡാൻസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.

വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായ നയൻതാരയെ വീഡിയോയില്‍ കാണാം. ‘എന്ത് മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം’ എന്നാണ് റീലിന് നയൻതാര ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ‘കാതു മാ’ എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. നയൻതാരയും വിഘ്നേഷ് ശിവനും ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രമാണ് കാതു എന്ന കാദംബരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റീലിന് താഴെ നിരവധി പേരാണ് നയൻതാരയുടെ ക്യൂട്ട്നെസിനെ പുകഴ്ത്തി കമന്റ് ചെയ്തത്. ഇത്തരത്തിലുള്ള റീലുകളാണ് ആരാധകർ ആഗ്രഹിക്കുന്നതെന്നും നയൻതാര എന്തൊരു സുന്ദരിയാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.