Spread the love

 

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് 2.255 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശി ജേക്കബ് കൈസ്‌കയെ (39) എക്സൈസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

ബുധനാഴ്ച രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.പി.ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.വി.ബി, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗ്ഗീസ്.എ.ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.