video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (26/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (26/09/2024) 1st Prize-Rs :80,00,000/- PF 689904 (CHITTUR)   Cons Prize-Rs :8000/- PA 689904 PB 689904 PC 689904 PD 689904 PE 689904 PG 689904 PH 689904 PJ 689904 PK 689904 PL 689904 PM 689904   2nd Prize-Rs :10,00,000/- PJ 988051 (THRISSUR)   3rd Prize-Rs :1,00,000/- PA 315471 PB 720210 PC 385131 PD 408669 PE […]

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്: മയക്കുഗുളികകൾ നൽകണമെന്ന് ഭീഷണി

  മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.   എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു.   ഗുളികകള്‍ എഴുതി നല്‍കിയില്ലെങ്കില്‍ മര്‍ദിക്കുമെന്നടക്കമുള്ള ഭീഷണികള്‍ യുവാവ് ഡോക്ടര്‍ക്ക് നേരെ നടത്തി. തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.   സംഭവത്തിൽ ഡോക്ടർ പോലീസിൽ പരാതി […]

തൃശ്ശൂർ കുതിരാനിലെ സ്വർണ്ണക്കവർച്ച കേസിൽ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മൂന്നു വാഹനങ്ങളിൽ എത്തിയ പത്തംഗ അക്രമിസംഘം കാർ തടഞ്ഞുനിർത്തി സ്വർണ വ്യാപാരിയെയും സുഹൃത്തിനെയും മറ്റു വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു; അക്രമികൾ രണ്ടര കോടിയുടെ സ്വർണ്ണമാണ് കവർന്നത്; സംഭവത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

തൃശൂർ: തൃശൂർ കുതിരാൻ ദേശീയപാതയിൽ സ്വർണ്ണം കവർന്ന സംഭവത്തിൽ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂച്ചട്ടിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് വാഹനം കണ്ടെത്തിയത്. മൂന്നു വാഹനങ്ങളിൽ എത്തിയ 1O അംഗ അക്രമിസംഘം കാർ തടഞ്ഞുനിർത്തി സ്വർണ വ്യാപാരിയെയും സുഹൃത്തിനെയും മറ്റു വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സ്വർണ്ണ വ്യാപാരി വന്ന വാഹനവും അക്രമിസംഘം തട്ടിയെടുത്തിരുന്നു. ഈ വാഹനമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ഒല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ പറ്റി സൂചനകൾ ഒന്നും […]

തെലുഗുഭാഷയിൽ വൻ വിജയം വരിച്ച “ശങ്കരാഭരണം” മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും ഗാനങ്ങൾ അതേപടി നിലനിർത്തുകയാണുണ്ടായത്: ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും “ശങ്കരാഭരണ” ത്തിലെ തെലുഗു ഗാനങ്ങൾ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു .

കോട്ടയം: ഭാഷകളുടെ വൻമതിലുകൾ ഭേദിച്ചുകൊണ്ട് ചില ഇതരഭാഷാഗാനങ്ങൾ ഇടക്കൊക്കെ മലയാള സിനിമയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 1979- ൽ പ്രദർശനത്തിനെത്തിയ കെ വിശ്വനാഥിന്റെ “ശങ്കരാഭരണം ” എന്ന സിനിമയിലൂടെയാണ് തെലുങ്കു ഭാഷയേയും തെലുഗു ഗാനങ്ങളേയും തെലുഗു സിനിമകളേയുമെല്ലാം മലയാളികൾ കൂടുതൽ അടുത്തറിയുന്നത് . മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലവും , മികച്ച സംഗീതസംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനേയുള്ള ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങളും നേടിയെടുത്ത് ശ്രദ്ധേയമായിരുന്നു ഈ ചിത്രം. തെലുഗുഭാഷയിൽ വൻ വിജയം വരിച്ച “ശങ്കരാഭരണം” മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും തെലുങ്കു ഗാനങ്ങൾ അതേപടി […]

ചില്ലറ വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

പേരൂര്‍ക്കട : എംഡിഎംഎയുമായി യുവാവും യുവതിയും വഞ്ചിയൂര്‍ പോലീസിൻ്റെ പിടിയിൽ. കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ പരാക്കര അമ്ബലപ്പള്ളി ഹൗസില്‍ ആതിര (19) എന്നിവരാണ് പിടിയിലായത്. ബംഗളുരു -കന്യാകുമാരി ട്രെയിനില്‍ പേട്ട സ്റ്റേഷനില്‍ ഇറങ്ങിയശേഷം അമ്ബലത്തുമുക്ക് ഭാഗത്തെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ആതിര കുമാരപുരം ഭാഗത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. അവിടെവച്ചാണ് മണികണ്ഠനുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ബംഗളൂരിലെത്തി എംഡിഎംഎയുമായി ട്രെയിനില്‍ വന്നത്. ചില്ലറ വില്‍പ്പനയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. […]

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28 ന് പൊതു അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

  ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 28 ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്.   ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ […]

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങൾ ഉണ്ടാക്കും; ഗ്യാസ് വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഗ്യാസ് പ്രശ്‌നം കാരണം ബുദ്ധിമുട്ടുന്നുണ്ട്. പ്രായമേറുമ്പോൾ ഈ പ്രശ്‌നം വരുന്നത് സാധാരണയാണ്. എന്നാല്‍ സമയത്തിന് ആഹാരം കഴിക്കാത്തത് മൂലം വിദ്യാർഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും ഗ്യാസ് വരുന്നത് ഇന്നു സർവ സാദാരണമാണ്. ഇത് ഏറെ ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ചിലര്‍ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലുമാകാത്ത വിധത്തില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ചിലര്‍ക്ക് ഛര്‍ദി പോലുള്ള അസ്വസ്ഥതകള്‍ കൂടിയുണ്ടാക്കാറുണ്ട്. ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ ചിലര്‍ അന്റാസിഡുകള്‍ ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇത് സ്ഥിരം ശീലമാക്കുന്നത് നല്ലതല്ല. പിന്നെ ഇതില്ലാതെ ഗ്യാസ് പ്രശ്‌നം പരിഹരിയ്ക്കാന്‍ സാധിയ്ക്കില്ലെന്നാകും. […]

തമിഴ്നാട് നീലഗിരിയിൽ കാട്ടാനാക്രമണത്തിൽ മലയാളി കർഷകന് ദാരുണാന്ത്യം; ഒരു വർഷത്തിനിടെ നാലു പേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്; കുംങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തുമെന്ന് അധികൃതർ

വയനാട്: വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്. ഇതോടെ പ്രതിഷേധമാണ് അണപൊട്ടി. കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാനപാത ഉപരോധിച്ച ആയിരുന്നു പ്രതിഷേധം. കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും […]

ഒറ്റരാത്രികൊണ്ട് മൂന്നു ബൈക്കുകൾ കവർന്നു: തുണയായത് സിസിടിവി ദൃശ്യങ്ങൾ, പെട്രോൾ പമ്പിലെത്തിയ മൂന്നംഗ സംഘത്തെ പിടികൂടി പോലീസ്

  തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.   പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്‍റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്‍റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.   പരാതിയെ തുടർന്ന് പോലീസ് നടത്തിയ സിസിടിവി […]

അഞ്ച് ദിവസം മുമ്പ് കാണാതായ കട്ടപ്പന സ്വദേശിയുടെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍ നിന്ന് കണ്ടെത്തി:കട്ടപ്പന പോലിസ് മേൽ നടപടി സ്വീകരിച്ചു.

കട്ടപ്പന: അഞ്ച് ദിവസം മുമ്പ് കാണാതായ കുന്നുംപുറത്ത് കെ.എൻ.ജിജിയുടെ (49) മൃതദേഹം കണ്ടെത്തി. കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ വീടിന്റെ പിൻവശത്തുള്ള കുളത്തില്‍ നിന്ന് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.