play-sharp-fill
പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്: മയക്കുഗുളികകൾ നൽകണമെന്ന് ഭീഷണി

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്: മയക്കുഗുളികകൾ നൽകണമെന്ന് ഭീഷണി

 

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.

 

എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു.

 

ഗുളികകള്‍ എഴുതി നല്‍കിയില്ലെങ്കില്‍ മര്‍ദിക്കുമെന്നടക്കമുള്ള ഭീഷണികള്‍ യുവാവ് ഡോക്ടര്‍ക്ക് നേരെ നടത്തി. തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിൽ ഡോക്ടർ പോലീസിൽ പരാതി നൽകി. ആശുപത്രിയിൽ നിന്ന് സംഭവത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.