അഞ്ച് ദിവസം മുമ്പ് കാണാതായ കട്ടപ്പന സ്വദേശിയുടെ മൃതദേഹം വീടിന് പിന്നിലെ കുളത്തില്‍ നിന്ന് കണ്ടെത്തി:കട്ടപ്പന പോലിസ് മേൽ നടപടി സ്വീകരിച്ചു.
കട്ടപ്പന: അഞ്ച് ദിവസം മുമ്പ് കാണാതായ കുന്നുംപുറത്ത് കെ.എൻ.ജിജിയുടെ (49) മൃതദേഹം കണ്ടെത്തി.
കട്ടപ്പന നഗരസഭ 28ാം വാർഡ് കൈരളിപടിയിലെ കുളത്തില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന്റെ പിൻവശത്തുള്ള കുളത്തില്‍ നിന്ന് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം
പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Third Eye News Live
0