video
play-sharp-fill

ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയെ മറ്റു കടകളിൽ സാധനങ്ങൾ നൽകാനുണ്ടെന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; സ്ഥാപന ഉടമ അറസ്റ്റിൽ

പാറശാല: ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ സ്ഥാപന ഉടമ പിടിയിൽ. പാറശാല ഗാന്ധിപാർക്കിന് സമീപം ഒരു ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ഉടമ പിടിയിലായത്. കന്യാകുമാരി ജില്ലയില്‍ വിളവൻകോട് അടയ്ക്കാക്കുഴി വില്ലേജില്‍ മങ്കുഴി പുത്തൻവീട്ടില്‍ അഭിലാഷ്ബെർലിൻ മണി (42)ആണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരിയെ പൂവാറിലെ ചില കടകളില്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന കാറില്‍ കയറ്റിക്കൊണ്ടു പോകുകയും വഴിക്കുവച്ച്‌ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പർശിച്ചു എന്ന കുറ്റത്തിനാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് […]

തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികൾ; സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്‍റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന […]

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ നോട്ട് നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്: ഓൺലൈൻ പഠനരീതി കുട്ടികളുടെ പഠനാനുഭവം നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തൽ

  തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹ​മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ അമിത പഠനഭാരവും നോട്ടുകൾ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടി.   ഓൺലൈൻ പഠനരീതി ഒഴിവാക്കണമെന്ന നിർദേശം കർശനായി പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽമാരും റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.   ഓൺലൈൻ പഠനരീതി തുടർന്നാൽ വിദ്യാർഥികൾക്ക് ക്ലാസിൽ നിന്ന് നേരിട്ടു ലഭിക്കേണ്ട പഠനാനുഭവം നഷ്ടപ്പെടും. വിദ്യാർഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർക്കാനും ശരിയായ രീതിയിൽ മനസിലാക്കാനും സംശയനിവാരണത്തിനും ഓൺലൈൻ പഠനരീതി ഒഴിവാക്കണം. […]

പാലക്കാട് തൃത്താലയിൽ രാവിലെ സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ കാണാതാവുന്നത്. വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടണം.  

പൊലീസില്‍ വര്‍ഗീയ വത്കരണം കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നു, സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം : പി വി അന്‍വറിനെ പിന്തുണച്ച് കെ ടി ജലീല്‍

സ്വന്തം ലേഖകൻ മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനെതിരെ വരെ അന്‍വര്‍ വിഷയങ്ങള്‍ പ്രസക്തമാണ്. അതിനോട് യോജിപ്പാണ്. അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്‍വറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സഹപ്രവര്‍ത്തകനാണ് താനെന്നും കെ ടി ജലീല്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ എഡിജിപി എംആര്‍ അജിത് കുമാറിനും പങ്കുണ്ടെങ്കില്‍, അദ്ദേഹത്തിനെതിരെ ഉറച്ച നടപടിയും നിലപാടും ഉണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും കെ ടി […]

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി, മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും, ഡിഎൻഎ ഫലം ഇന്ന് ഉച്ചയോടെ ലഭ്യമാകുമെന്ന് പ്രതീക്ഷ

  ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.   മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു. ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹം കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.   നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ […]

“ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്..കാരണവരുടെ ആട്ടും തുപ്പും കേട്ട്..ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ…അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാ…അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല.. അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…”;നടന്‍‌ ഹരീഷ് പേരടി

മലപ്പുറം: പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പ്രശംസയുമായി നടന്‍‌ ഹരീഷ് പേരടി. അൻവ‍ര്‍ മലപ്പുറത്തെ നല്ല ചൊണയുള്ള ചെക്കനാണെന്നും സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെന്നും .ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റിയെന്നും ഹരീഷ് പറയുന്നു. ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന് കാരണവരുടെ ആട്ടും തുപ്പും കേട്ട് ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ. അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ.. സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെയെന്നും പേരാടി കുറിച്ചു. ഇങ്ങള് […]

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ പോലീസ്; ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല; കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചുവെന്ന് സിദ്ദിഖ്; മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ പോലീസ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്‍റേയും സുഹൃത്തുക്കളുടേയും വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു. സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മാസ്ക്കറ്റ് ഹോട്ടലിൽ തൻ്റെ മുറിയിലേക്ക് എത്തിച്ച ആൾ എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. […]

പി വി അൻവറിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കൂടുതൽ വ്യക്തമായി, അൻവറിന്‍റെ കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗം, പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്, അൻവറിന്‍റെ നിലപാട് ജനങ്ങൾ തള്ളിക്കളയും, പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങും, വിശദീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: പി വി അൻവറിന്‍റെ ഉദ്ദേശ്യം എന്താണെന്നത് കൂടുതൽ വ്യക്തമാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിന്‍റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്‍റെ കടന്നാക്രമണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണ്. പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെതിരായ […]

നേതാക്കള്‍ അല്ല പാര്‍ട്ടി. അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവില, തെറ്റുകള്‍ തിരുത്താനുള്ളതാണ്. മസില്‍ പിടിച്ചു നിന്നത്‌കൊണ്ടായില്ല ; 220 എംഎൽഎമാർ, 32 എംപിമാരും ഉണ്ടായിരുന്ന ബംഗാളിലെ അവസ്ഥയിൽ ചോദ്യം ; അൻവറിന്‍റെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ‘പോരാളി ഷാജി’യും

സ്വന്തം ലേഖകൻ കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നിലമ്ബൂര്‍ എം എല്‍ എ പിവി അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ‘പോരാളി ഷാജി’യും രംഗത്ത്. പൊതുവേ സി പി എം സൈബര്‍ ഗ്രൂപ്പായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ പക്ഷേ ഇക്കുറി പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ ബംഗാളിലെ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. 220 എം എല്‍ എ മാരും 32 എം പി മാരും സി […]