play-sharp-fill
പി വി അൻവറിന്‍റെ  ഉദ്ദേശ്യം എന്താണെന്ന് കൂടുതൽ വ്യക്തമായി, അൻവറിന്‍റെ കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗം, പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്, അൻവറിന്‍റെ  നിലപാട് ജനങ്ങൾ തള്ളിക്കളയും, പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങും, വിശദീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍

പി വി അൻവറിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കൂടുതൽ വ്യക്തമായി, അൻവറിന്‍റെ കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗം, പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്, അൻവറിന്‍റെ നിലപാട് ജനങ്ങൾ തള്ളിക്കളയും, പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങും, വിശദീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: പി വി അൻവറിന്‍റെ ഉദ്ദേശ്യം എന്താണെന്നത് കൂടുതൽ വ്യക്തമാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിന്‍റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്‍റെ കടന്നാക്രമണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണ്. പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും. അൻവറിന്‍റെ നിലപാട് ജനങ്ങൾ തള്ളിക്കളയും. പൂരം അലങ്കോലപ്പെടുത്തി എന്നത് ശരിയാണ്. അത് ഗൗരവകരമായി അന്വേഷിക്കും.

അൻവർ ആരോപണം ഉന്നയിച്ചപ്പോൾ സുജിത് ദാസിനെതിരെ നടപടി എടുത്തു. അൻവറിനെതിരെ നടപടി പാർട്ടി തീരുമാനിക്കും. അൻവറിനെ പാർലമെന്‍ററി പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. പുറത്ത് പോകുകയാണെന്ന് അൻവറാണ് പറഞ്ഞത്. കോൺഗ്രസ് സംസ്കാരം ഉണ്ടായിരുന്നയാളാണ് അൻവർ.

പി.വി.അൻവർ ശത്രുക്കളുടെ കൈയ്യിലെ ആയുധമാണ്. കോടിയേരിയുടെ സംസ്കാരം കുടുംബവുമായും പാർട്ടിയുമായും ആലോചിച്ച് തീരുമാനിച്ച കാര്യമാണ്. മുഖ്യമന്ത്രി എല്ലാവർക്കും പ്രാപ്യനാണ്. പി. ശശിക്ക് ക്ലീൻ ചിറ്റ് നൽകിയത് പരാതി പരിശോധിച്ച ശേഷമാണ്.

മുമ്പും മുഖ്യമന്ത്രിയുടെ ശോഭ കെടുത്തിയിട്ടുണ്ടല്ലോ.അന്നൊന്നും ആ ശോഭ അണഞ്ഞു പോയിട്ടില്ല. അൻവറിന്‍റെ അഭിപ്രായം സിപിഎമ്മിന്‍റേയോ എൽഡിഎഫിന്‍റേയോ അഭിപ്രായമല്ല. പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങും, വിശദീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.