Saturday, April 25, 2026

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ നോട്ട് നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്: ഓൺലൈൻ പഠനരീതി കുട്ടികളുടെ പഠനാനുഭവം നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തൽ

Spread the love

 

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹ​മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ അമിത പഠനഭാരവും നോട്ടുകൾ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടി.

video
play-sharp-fill

 

ഓൺലൈൻ പഠനരീതി ഒഴിവാക്കണമെന്ന നിർദേശം കർശനായി പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽമാരും റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

 

ഓൺലൈൻ പഠനരീതി തുടർന്നാൽ വിദ്യാർഥികൾക്ക് ക്ലാസിൽ നിന്ന് നേരിട്ടു ലഭിക്കേണ്ട പഠനാനുഭവം നഷ്ടപ്പെടും. വിദ്യാർഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർക്കാനും ശരിയായ രീതിയിൽ മനസിലാക്കാനും സംശയനിവാരണത്തിനും ഓൺലൈൻ പഠനരീതി ഒഴിവാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ ഇടവിട്ട് സ്‌കൂളുകൾ സന്ദർശിച്ച് നിർദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്നും പ്രതികരണങ്ങൾ ചോദിക്കണമെന്നും  നിർദേശമുണ്ട്. രക്ഷിതാക്കൾ ഉൾപ്പെടെ ബാലാവകാശ കമ്മീഷണർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.