Saturday, April 25, 2026

പാലക്കാട് തൃത്താലയിൽ രാവിലെ സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ കാണാതാവുന്നത്.

video
play-sharp-fill

വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടണം.