play-sharp-fill

കുമരകം വിരിപ്പുകാല പരേതനായ കണ്ണൻചിറ തങ്കപ്പന്റെ ഭാര്യ വസുമതി (85) നിര്യാതയായി.

കുമരകം: വിരിപ്പുകാല പരേതനായ കണ്ണൻചിറ തങ്കപ്പന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ : ചക്രപാണി, ശാരദ, ശോഭന,പരേതനായ രജിമോൻ,കുഞ്ഞുമോൻ, കുമാരി, മോനച്ചൻ. മരുമക്കൾ : ലാലി, രവീന്ദ്രൻ, പരേതനായ പ്രസന്നൻ, ലേഖ, പരേതയായ ജഗതൻ, സുമ. സംസ്ക്കാരം ഇന്ന്(ചാെവ്വാ ) മുന്നിന് വീട്ടുവളപ്പിൽ

അയ്മനം പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ ജോസഫ് (43) നിര്യാതനായി.

അയ്മനം: പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ ജോസഫ് (43) നിര്യാതനായി.മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച (05-09-2024) 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐക്കരച്ചിറ സെൻ്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ . ഭാര്യ :സന്ധ്യ ആയാംകുടി കൊല്ലംപറമ്പ് കുടുംബാംഗം, മക്കൾ :ജൂവൽ ജോഷി, തേജൽ ജോഷി, ഷേയൽ ജോഷി. സഹോദരങ്ങൾ: ജിഷ, സിജോ.

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: കള്ളക്കേസിൽ കുടുക്കിയവരാണ് യഥാർത്ഥ പ്രതികൾ; കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: അൻവറിന്റെ ആരേപണത്തിന് പിന്നാലെ എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ രംഗത്തെത്തി. പോലീസ് അറസ്റ്റ് ചെയ്ത പ്രതി തന്നെയാണ് കൊലപാതകം നടത്തിയതെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. യഥാര്‍ത്ഥ പ്രതിയല്ല പിടിയിലായതെന്നായിരുന്നു പി വി അൻവര്‍ എം എല്‍ എ ആരോപിച്ചിരുന്നത്. എടവണ്ണ ചെമ്പകുത്ത് സ്വദേശി റിദാൻ ബാസിലിനെ കഴിഞ്ഞ വര്‍ഷം ഏപ്രിൽ 22നാണ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപമുള്ള പുലിക്കുന്ന് മലയിലാണ് മുതദേഹം സഹോദരൻ കണ്ടത്. രണ്ടു ദിവസത്തിനുശേഷം […]

അയ്മനം ഓളോക്കരിച്ചിറ സിബി(48) നിര്യാതനായി.

അയ്മനം :ഓളോക്കരിച്ചിറ സിബി(48) നിര്യാതനായി. ഭാര്യ : സ്മിത (രാജി ) മക്കൾ : സൂര്യകുമാർ, സൂര്യഗായത്രി സംസ്കാരം : 03/09/2024 ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി ; രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണം; രാധിക ശരത്കുമാർ

തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു. ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ തുറന്നുപറച്ചിൽ. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, […]

ബസ് കൊണ്ടുപോയത് രാത്രിയിൽ മറ്റു യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി; ബസ് കടത്തിക്കൊണ്ടുപോയത് പഴയ ഡ്രൈവർ

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയിൽ മറ്റു യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് പഴയ ഡ്രൈവർ കടത്തികൊണ്ടുപോയത്. ഇന്ന് പുലർച്ചെ 4.10 […]

10 പേർക്ക് താമസിക്കാനായി ഓൺലൈനായി ബുക്ക് ചെയ്ത മുറി നൽകിയില്ല ; ഓരോ മുറിക്കും 2500 രൂപ വീതം അധിക നിരക്കും ആവശ്യപ്പെട്ടു ; ഓയോ റൂംസ് കമ്പനി1.10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്ത മുറി നൽകാതെ കഷ്ടപ്പെടുത്തിയ കേസിൽ ഓയോ റൂംസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി. 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. ഓയോ റൂംസിനും കൊല്ലത്തെ മം​ഗലത്ത് ഹോട്ടലിനും എതിരെ കെഎസ് അരുൺദാസ് ആണ് ഹർജി നൽകിയത്. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾപ്പടെ 10 അം​ഗ സംഘത്തിനു താമാസിക്കാനാണ് അരുൺദാസ് കൊല്ലത്തെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. 2933 രൂപ നൽകിയാണ് മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ […]

വലിയ പാറകൾ ഇളകി നിൽപ്പുണ്ട്, മണ്ണാകട്ടെ ഉറച്ചിട്ടുമില്ല; കനത്ത മഴ പെയ്താൽ ഡാമിങ്ങ് എഫക്ട് ഉണ്ടാകാൻ സാധ്യത; അവശിഷ്ടങ്ങൾ മറ്റൊരു വൻദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പുമായി ഐസർ മൊഹാലിയിലെ ഗവേഷകർ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും […]

കാലിന് പരിക്കേറ്റ് വീടിനു മുന്നിൽ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടി ; കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന് പരിക്കേറ്റ് വീടിനു മുന്നിൽ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തിയാണ് പിടികൂടിയത്. തോമസിന്റെ വീട്ടിൽ നിന്ന് മയിൽ മാംസവും പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസപ്പെടുകയായിരുന്ന മയിലിന് നെരെ മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് […]

കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന മദ്യവുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് കണ്ടെത്തിയത് കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പോലീസ് പിടിയിൽ. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29കാരൻ പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന പാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്. മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ, […]