play-sharp-fill
കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന മദ്യവുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് കണ്ടെത്തിയത്  കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം

കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന മദ്യവുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് കണ്ടെത്തിയത് കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പോലീസ് പിടിയിൽ. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29കാരൻ പിടിയിലായത്.

ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന പാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ, എ എസ് ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പരിരോധന സംഘത്തിലുണ്ടായിരുന്നത്.