play-sharp-fill

മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിരോധത്തിലാക്കി അൻവറിൻ്റെ വെളിപ്പെടുത്തലുകൾ ; ആരോപണങ്ങൾ സിപിഎം പരിശോധിക്കും, ഇടതുസ്വതന്ത്രനായ അന്‍വറിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കൂടുന്നു ; ശശിയെയും എ.ഡി.ജി.പി. അജിത്കുമാറിനെയും മുഖ്യമന്ത്രി സംരക്ഷിക്കുമോ ?സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർണ്ണായകം

തിരുവനന്തപുരം : സിപിഎമ്മിന് തലവേദനയായി പി വി അൻവറിന്റെ ആരോപണങ്ങൾ. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വിവാദം മാറും. വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി യോഗം പരിഗണിക്കും. സര്‍ക്കാരിന്റെ കാര്യം മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് എസ് പി സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. സെക്രട്ടറിയേറ്റില്‍ വലിയ പ്രതിരോധത്തിലേക്ക് പോകാതിരിക്കാനാണ് മുഖ്യമന്ത്രി ഈ നടപടി എടുത്തത്. സുജിത് ദാസിനെതിരെ ഫോണ്‍ സംഭാഷണം തെളിവാണ്. അതുകൊണ്ടാണ് നടപടി. എന്നാല്‍ അന്‍വറിന്റെ അജിത് കുമാറിനെതിരായ […]

പനി ബാധിച്ച മക്കളെ ചികിത്സക്ക് കൊണ്ടുപോയത് കാൽനടയായി; ആശുപത്രിയിൽ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ സഹോദരങ്ങൾ മരിച്ചു; ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കൾ വീട്ടിലേക്ക് നടന്നത് 15 കിലോമീറ്റർ

മഹാരാഷ്ട്ര: ആംബുലൻസ് സേവനം ലഭിക്കാത്തതിനെ തുടർന്ന് മക്കളുടെ മൃതദേഹം ചുമലിലേറ്റി പതിനഞ്ച് കിലോമീറ്റർ താണ്ടി വീട്ടിലെത്തി മാതാപിതാക്കൾ. മഹാരാഷ്ട്രയിലാണ് ഈ ദാരുണ സംഭവം. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാൽനടയായി ജമീൽഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിൽ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു. ‍‌‍ താമസിയാതെ സഹോദരങ്ങൾ അന്ത്യശ്വാസം […]

ഓണക്കാലത്തേക്കുള്ള നെല്ല് നൽകിയ കർഷകർക്ക് ഓണമെത്തിയിട്ടും പണമില്ല: സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധം നാളെ .

കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണം പടിവാതിൽക്കൽ എത്തിയിട്ടും കൊടുക്കാതെ പി.ആർ.എസ് രസീത് മാത്രം നൽകി. കോട്ടയം ജില്ലയിൽ മാത്രം 25 കോടിയും, അപ്പർകുട്ടനാൻ മേഖലയിൽ 50 കോടിയും ഉൾപ്പടെ 200 കോടിയിൽ അധികം രൂപാ സർക്കാർ നൽകാതെ കബളിപ്പിച്ച് നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവധിക്കാത്ത സംസ്ഥാന സർക്കാരിന്റെ കിരാതനടപടിയിൽ പ്രതിഷേധിച്ചും, വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ വിപണിയിൽ ഇടപെടാനൊ സപ്ലേകോ വഴി സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും […]

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരും, വൈദ്യപരിശോധനയടക്കം നടത്തും

  തിരുവന്തപുരം: ലൈംഗികാതിക്രമ ആരോപണ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരാൻ അന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയരാക്കും.     മുകേഷിനും ഇടവേള ബാബുവിനും വ്യാഴാഴ്ചയായിരുന്നു ഉപാതികളോടെ കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും.   പിന്നീട് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചോദ്യം ചെയ്യലുൾപ്പെടെയുള്ള നടപടികൾക്ക് സഹകരിച്ചാൽ മതിയാകും. ബലാത്സംഗ കുറ്റം ചുമത്തുമ്പോൾ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

പച്ചക്കറി കൊണ്ടുവന്ന സ്ത്രീയിൽ നിന്നും 20 രൂപ കൈക്കൂലി വാങ്ങി; 34 വർഷങ്ങൾക്ക് ശേഷം പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

പാറ്റ്ന: ഒരു സ്ത്രീയിൽ നിന്ന് 34 വർഷം മുമ്പ് 20 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. 1990ൽ ബീഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൊണ്ടുപോകുകയായിരുന്ന ഒരു സ്ത്രീയിൽ നിന്നാണ് പൊലീസുകാരൻ കൈക്കൂലി വാങ്ങിയത്. 1990 മെയ് ആറിന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് സഹർസ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം. സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പച്ചക്കറി കെട്ടുമായി വരികയായിരുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയെ സുരേഷ് പ്രസാദ് തടഞ്ഞു. ഇതിന് ശേഷം […]

ഓർഡർ ചെയ്യു,ഓണ സദ്യ വീട്ടിലെത്തിക്കും: വയനാട് പുനരധിവാസത്തിനായി ഓണസദ്യയൊരുക്കി കുമരകം ഫ്രണ്ട്സ് സൗഹൃദ കൂട്ടായ്മ

കുമരകം: നാല് പതിറ്റാണ്ടായി തുടർന്ന് വരുന്ന സ്നേഹ സൗഹൃദ്ദം കൂട്ടായ്മ വയനാട് പുനരധിവാസത്തിനായി ഓണസദ്യയൊരുക്കുന്നു . ജീവിതവും, ജീവിതോപാദികളും ആർത്തലച്ചെത്തിയ പ്രളയജലം ഒഴിക്കികളഞ്ഞപ്പോൾ അത് മലയാളിയുടെ തീരാ നോമ്പരമായി. നമ്മുടെ നാട്ടിന്‍പുറത്തെ ചെറുസംഘടനയായ ഫ്രണ്ട്സ് തങ്ങളാലാവുംവിധം വയനാടിനായ് അണിചേരണം എന്ന ചിന്തയിൽ വയനാടിനായി തിരുവോണ സദ്യയൊരുക്കുകയാണ് ഇവർ.ബ ഇതിൽ നിന്ന് ലഭിക്കുന്നതുക വയനാട് ഭാരിതാശ്വാസ നിധിയിൽ നൽകുമെന് ഭാരവാഹികൾ അറിയിച്ചു. 23 വിഭവങ്ങൾ ഉൾപ്പെടെയുള്ള (2 പായസം) ഓണ സദ്യയുടെ 5 പേർക്കുള്ള ഫാമിലി പായ്ക്കറ്റിന് 1350 രൂപയാണ്. ആവശ്യമുള്ളവർക്ക് 50 രൂപ അധികം […]

മലയാള സിനിമയില്‍ മൂന്ന് മാഫിയകള്‍: മോഹൻലാലിനെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല’; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളോടും പ്രതികരിച്ച്‌ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മലയാളികള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കമ്മിറ്റി റിപ്പോർട്ട് വരികയും അതിന് ശേഷം ഞങ്ങളുടെ ചർച്ച, നടീനടന്മാരുടെ ഭാഗം ഒക്കെ കാണുമ്പോള്‍ എനിക്ക് മനസിലാവുന്നത് മലയാളികള്‍ ഇതുവരെ കഥയറിയാതെ ആട്ടം കാണുകയാണ്. ചുരുക്കി പറഞ്ഞു കഴിഞ്ഞാല്‍ […]

കൊടിമരം മാറ്റാനാവില്ലെന്ന വാശിയിൽ സിപിഎമ്മും ബിജെപിയും; കൊടിമരം മാറ്റാതെ സ്മാരകം പണിതാൽ മതിയെന്ന് നിലപാട്; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കേണൽ നിരഞ്ജൻ്റെ സ്മാരകം പണിയുന്നതിൽ തടസ്സം; ഉപവാസ സമരവുമായി പഞ്ചായത്തംഗം രം​ഗത്ത്

പാലക്കാട്: വീരമൃത്യുവരിച്ച സൈനികന്‍റെ സ്മാരക നിർമാണത്തിന് സിപിഎമ്മും ബിജെപിയും തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്തംഗം രം​ഗത്ത്. പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം കെ രജിതയാണ് ലെഫ്. കേണൽ നിരഞ്ജൻ്റെ സ്മാരക നിർമാണത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഉപവാസ സമരവുമായി രംഗത്തെത്തിയത്. പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്. കേണൽ നിരഞ്ജൻ കുമാറിൻ്റെ പ്രതിമ, റോഡിന് ഇരുവശത്തും ഇന്റർലോക്കിടൽ, കൈവരി സ്ഥാപിക്കൽ, ആധുനിക സംവിധാനത്തോടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഇങ്ങനെ നിരഞ്ജൻ്റെ സ്മരണ നിലനിർത്താനുള്ള സമഗ്ര പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയത്. പ്ലാൻ ഫണ്ടിൽ നിന്ന് 23 ലക്ഷം അനുവദിക്കുകയും ചെയ്തു. […]

തൃശ്ശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം; പ്രദേശത്ത് ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരുതിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

മോഷ്ടിച്ചത് ആയിരം യൂറോയുടെ ഫര്‍ണിച്ചറുകള്‍; പിഴയടച്ചതോടെ താക്കീത് നല്‍കി വിട്ടയച്ച്‌ കോടതി; മലയാളികള്‍ക്ക് നാണക്കേടായി ഒരു ഐറിഷ് കളവുകേസ്

ഡബ്ലിന്‍: പൊതുവെ സത്യസന്ധതക്ക് പേരുകേട്ട സമൂഹമായാണ് യൂറോപ്പ് അറിയപ്പെടുന്നത്. ഇവിടെ പല കടകളിലുമുള്ള ഹോണസ്റ്റി ബോക്സ് തന്നെ പേരുകേട്ടതാണ്. പലപ്പോഴും ജീവനക്കാര്‍ ആരുമില്ലാത്ത കടകളില്‍, സാധനങ്ങളുടെ വില എഴുതിവെച്ചിരിക്കുക മാത്രമാണ് ചെയ്യുക. ജനമാകട്ടെ സ്വയം സാധനങ്ങള്‍ തൂക്കിയെടുത്ത് അതിന്റെ വില കൃത്യമായി പണപ്പെട്ടിയിലിട്ട് പോവുകയും ചെയ്യും. ഈ പണപ്പെട്ടിയാണ് ഹോണസ്റ്റി ബോക്സ് എന്ന് അറിയപ്പെടുന്നത്. സംസ്‌ക്കാരത്തെക്കുറിച്ച്‌ വലിയ മേനി പറയുന്ന, നമ്മുടെ നാട്ടിലൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്. യൂറോപ്പിലെത്തുന്ന മലയാളി സമൂഹവും പൊതുവെ ഇത്തരം കാര്യങ്ങള്‍ പാലിക്കയാണ് പതിവ്. എന്നാല്‍ ഒറ്റപ്പെട്ട അപവാദങ്ങള്‍ […]