ഓർഡർ ചെയ്യു,ഓണ സദ്യ വീട്ടിലെത്തിക്കും: വയനാട് പുനരധിവാസത്തിനായി ഓണസദ്യയൊരുക്കി കുമരകം ഫ്രണ്ട്സ് സൗഹൃദ കൂട്ടായ്മ
കുമരകം: നാല് പതിറ്റാണ്ടായി തുടർന്ന് വരുന്ന സ്നേഹ സൗഹൃദ്ദം കൂട്ടായ്മ വയനാട് പുനരധിവാസത്തിനായി ഓണസദ്യയൊരുക്കുന്നു . ജീവിതവും, ജീവിതോപാദികളും ആർത്തലച്ചെത്തിയ പ്രളയജലം ഒഴിക്കികളഞ്ഞപ്പോൾ അത് മലയാളിയുടെ തീരാ നോമ്പരമായി.
നമ്മുടെ നാട്ടിന്‍പുറത്തെ ചെറുസംഘടനയായ ഫ്രണ്ട്സ് തങ്ങളാലാവുംവിധം വയനാടിനായ് അണിചേരണം എന്ന ചിന്തയിൽ വയനാടിനായി തിരുവോണ സദ്യയൊരുക്കുകയാണ് ഇവർ.ബ ഇതിൽ നിന്ന് ലഭിക്കുന്നതുക വയനാട് ഭാരിതാശ്വാസ നിധിയിൽ നൽകുമെന് ഭാരവാഹികൾ അറിയിച്ചു.
23 വിഭവങ്ങൾ ഉൾപ്പെടെയുള്ള (2 പായസം) ഓണ സദ്യയുടെ 5 പേർക്കുള്ള ഫാമിലി പായ്ക്കറ്റിന് 1350 രൂപയാണ്. ആവശ്യമുള്ളവർക്ക് 50 രൂപ അധികം നൽകി ഹോം ഡെലിവറി ലഭ്യമാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവോണ സദ്യയുടെ ആദ്യ ഓർഡർ സ്വീകരണം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു, എം.എൻ ഗോപാലൻ തന്ത്രികളിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു
. ഫ്രണ്ട്സ് പ്രസിഡൻറ്റ് സുധീർ ടി.പി തൈത്തറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലാൽ ജോൽസ്യർ പരിപാടിയിൽ സന്നിഹിതനായി രണ്ടാമത്തെ ഓർഡർ ബുക്ക് ചെയ്തു . ഖജാൻജി കെ.ആർ ബിജുലാൽ കണിയാംപറമ്പിൽ കൃതജ്ഞത രേഖപ്പെടുത്തി.