play-sharp-fill
ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരും, വൈദ്യപരിശോധനയടക്കം നടത്തും

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരും, വൈദ്യപരിശോധനയടക്കം നടത്തും

 

തിരുവന്തപുരം: ലൈംഗികാതിക്രമ ആരോപണ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരാൻ അന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയരാക്കും.

 

 

മുകേഷിനും ഇടവേള ബാബുവിനും വ്യാഴാഴ്ചയായിരുന്നു ഉപാതികളോടെ കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും.

 

പിന്നീട് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചോദ്യം ചെയ്യലുൾപ്പെടെയുള്ള നടപടികൾക്ക് സഹകരിച്ചാൽ മതിയാകും. ബലാത്സംഗ കുറ്റം ചുമത്തുമ്പോൾ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group