play-sharp-fill

തൃശ്ശൂരിൽ സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ​ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.  

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമെന്ന് പ്രതിപക്ഷം; ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ബിജെപി അജണ്ടയായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി പ്രതിപക്ഷം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്. ബിൽ പ്രാവർത്തികമാകില്ലെന്നും സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതികരിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നുള്ള ന്യായീകരണമാണ് ബില്ലിനെ പറ്റി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.  

ചലച്ചിത്ര മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ; ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ സിനിമകളിലും കരാർ ; പുതിയ തീരുമാനം പ്രകാരം എല്ലാ തൊഴിലാളികള്‍ക്കും കരാര്‍

സ്വന്തം ലേഖകൻ കൊച്ചി: ചലച്ചിത്ര മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങുന്ന എല്ലാ സിനിമകളിലും നിര്‍ബന്ധമായും കരാര്‍ ഉറപ്പാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒരു ലക്ഷം രൂപയിലധികം വേതനമുള്ള തൊഴിലാളികള്‍ക്കാണ് കരാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടായിരുന്നത്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ ഉറപ്പാക്കണമെന്നാണ് പുതിയ തീരുമാനം. ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങുന്ന എല്ലാ സിനിമകളിലും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും സേവനവേതന കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ […]

ഹരിപ്പാട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം; മകളുടെ വിവാഹാവശ്യത്തിനായി നാട്ടിലെത്തിയ അച്ഛൻ മകൾക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകവേയാണ് അപകടം

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. അതേസമയം, തൃശൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃപ്രയാർ സെന്‍ററിനടുത്ത് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീർവാദ്,  വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം […]

വാതിലിൽ മുട്ടുന്നവന്റെകൈ ഒടിക്കാനുള്ള കഴിവുണ്ടന്ന് നടി പ്രിയങ്ക: തന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് പൊട്ടിക്കുമെന്നും പ്രിയങ്ക

കൊച്ചി: വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ മു‌ട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയങ്ക. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് തനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണമെന്നും സമയം വേണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. താരത്തിന്റെ പുതിയ സിനിമയായ കുട്ടന്‍റെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴാണ് പ്രതികരണം. താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവില്‍ നൂറ് മാങ്ങയുണ്ടാകും. അതില്‍ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നില്‍ക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോള്‍ തന്നെ പ്രതികരിക്കുക. ഇപ്പോള്‍ ഇതും പറഞ്ഞ് നമ്മളെയൊക്കെ അടിച്ച്‌ താഴ്ത്തി വെച്ചിരിക്കുകയാണ്. […]

ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു ; തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍ രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇവര്‍ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. തീ ദേഹത്ത് ആളിപ്പടര്‍ന്ന് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അടുക്കളയില്‍നിന്ന് ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞുവീണു. സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താന്‍ […]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി; അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല; വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുമ്പ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.

കൊല്ലം മൈനാഗപ്പള്ളി വാഹനാപകട കേസിൽ; പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ്; ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയിൽ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളിൽ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും. അതേസമയം ഡോക്ടർ ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതും പരിശോധിക്കും. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും വിവരങ്ങൾ തേടും. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ […]

കാനം റൂട്ടിലേ ആദ്യ ബസ് ; ഒരു നാടിന്റെ യാത്രാസ്വപ്നങ്ങൾക്ക് ഒപ്പം കുതിച്ച ‘കാനം വണ്ടി’ ; കോട്ടയം–കാനം–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ജനകീയ ബസ് ഇനി പുതിയ കൈകളിലേക്ക് ; ഉടമ ജോൺ കെ.ജേക്കബ് ബസ് റൂട്ടുസഹിതം പുതിയ ഉടമ ളാക്കാട്ടൂർ സ്വദേശിയ്ക്ക് കൈമാറി

സ്വന്തം ലേഖകൻ കാനം : ആറു പതിറ്റാണ്ട് ഒരു നാടിന്റെ യാത്രാസ്വപ്നങ്ങൾക്ക് ഒപ്പം കുതിച്ച ‘കാനം വണ്ടി’ ഇനി പുതിയ കൈകളിലേക്ക്. കോട്ടയം–കാനം–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിനെയാണു നാട്ടുകാർ കാനം വണ്ടി എന്നു വിളിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പതിവു യാത്രക്കാരായിരുന്ന സെന്റ് തോമസ് ബസ് കഴിഞ്ഞ ദിവസം റൂട്ടുസഹിതം പുതിയ ഉടമയ്ക്ക് കൈമാറി.സർവീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകതയാണു നാട്ടുകാർക്കു സെന്റ് തോമസിനോടുള്ള പ്രിയം കൂട്ടിയത്. കോട്ടയം സംക്രാന്തി ഒതളത്തുംമൂട്ടിൽ കുടുംബത്തിന്റെ സ്വന്തമായ ബസിന് […]

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും സിപിഐ; ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന് എഡിജിപി വ്യക്തമാക്കണം, പോലീസ് മേധാവിയേയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം ഇക്കാര്യങ്ങൾ അറിയിക്കണമെന്നും സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പോലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് […]