
ഹരിപ്പാട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം; മകളുടെ വിവാഹാവശ്യത്തിനായി നാട്ടിലെത്തിയ അച്ഛൻ മകൾക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകവേയാണ് അപകടം
ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്.
വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തൃശൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃപ്രയാർ സെന്‍ററിനടുത്ത് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീർവാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.
Third Eye News Live
0