വാതിലിൽ മുട്ടുന്നവന്റെകൈ ഒടിക്കാനുള്ള കഴിവുണ്ടന്ന് നടി പ്രിയങ്ക: തന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് പൊട്ടിക്കുമെന്നും പ്രിയങ്ക
കൊച്ചി: വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ മുട്ടിയവരുടെ കൈ ഒടിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയങ്ക. കുടുംബമായി ജീവിക്കുന്നൊരാളാണ് ഞാൻ.
അതുകൊണ്ട് തനിക്ക് പറയാനുള്ളത് പറയും മുമ്പ് ആലോചിക്കണമെന്നും സമയം വേണമെന്നും
പ്രിയങ്ക കൂട്ടിച്ചേർത്തു. താരത്തിന്റെ പുതിയ സിനിമയായ കുട്ടന്‍റെ ഷിനിഗാമിയുടെ പ്രമോഷന് എത്തിയപ്പോഴാണ് പ്രതികരണം.
താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. ഒരു മാവില്‍ നൂറ് മാങ്ങയുണ്ടാകും. അതില്‍ നാലോ, അഞ്ചോ മാങ്ങ ചീഞ്ഞുവെന്ന് കരുതി മൊത്തം ആളുകളെയും കല്ലെറിയാൻ നില്‍ക്കരുത്. പ്രതികരിക്കേണ്ടതിന് അപ്പോള്‍ തന്നെ പ്രതികരിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ ഇതും പറഞ്ഞ് നമ്മളെയൊക്കെ അടിച്ച് താഴ്ത്തി വെച്ചിരിക്കുകയാണ്. ജനങ്ങള്‍ പറയുന്നത് മുഴുവൻ കേള്‍ക്കുന്നത് നമ്മളാണ്.
അമ്മ സംഘടനയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഇപ്പോഴും ആ ബഹുമാനം അമ്മ സംഘടനയോടുണ്ട്. അതുകൊണ്ടാണ് മൗനം പാലിക്കുന്നതും. അമ്മ സംഘടന വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍.
എന്റെ കയ്യിലുള്ള ബോംബ് പൊട്ടിക്കേണ്ട സമയത്ത് ഞാൻ പൊട്ടിച്ചിരിക്കുമെന്നും പ്രിയങ്ക പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയങ്ക. സിനിമയില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലിവാല്‍ കല്യാണം അടക്കമുള്ള ചിത്രങ്ങളിലെ നടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ ഒരുകാലത്തും മറക്കില്ല. ഇതിനൊപ്പം തന്നെ ടെലിവിഷൻ മേഖലയിലും താരം
സജീവമായിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിഭവം പാർവ്വതി എന്ന പരമ്പരയിലെ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്ക കുടുംബപ്രേക്ഷകരെ നേടിയത്. ഒരിടയ്ക്ക് ചില കേസുകളിലും വിവാദങ്ങളിലും ഉള്‍പ്പെട്ട് വാർത്തകളിലും നിറഞ്ഞിരുന്നു നടി.