play-sharp-fill

ഗുരുതര ആരോപണങ്ങളുയർന്നിട്ടും എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി സിപിഐ; ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിക്കെതിരെ അന്വേഷണം പോലും പ്രഖ്യാപിക്കുന്നില്ല; മുന്നണി ഘടകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞിട്ടും എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും സിപിഐ

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളുയർന്നിട്ടും എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ കടുത്ത അതൃപ്തി പരസ്യമാക്കി ഘടകകക്ഷിയായ സിപിഐ. ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിക്കെതിരെ അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിലാണ് സിപിഐക്ക് അമര്‍ഷം. മുന്നണി ഘടകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞിട്ടും എഡിജിപിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിലാണ് സിപിഐ എതിര്‍പ്പ് ഉയർത്തുന്നത്. ഇത്രയധികം ആരോപണങ്ങൾ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയിൽ തുടരുന്നുവെന്ന് മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന കാര്യത്തിൽ അന്വേഷണം പോലും നിര്‍ദ്ദേശിച്ചിട്ടില്ല. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണം പോലും […]

വീട്ടിൽ നിന്നും സൈക്കിളുമായി ഇറങ്ങിയ 20-കാരനെ കാണാതായിട്ട് 54 ദിവസം ; എങ്ങും എത്താതെ പോലീസ് അന്വേഷണം, ആദം ജോ ആന്റണിയെ പെട്രോള്‍ പമ്പിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി

കൊച്ചി : പള്ളുരുത്തി സ്വദേശി ആദം ജോ ആന്റണിയെ കാണാതായിട്ട് 54 ദിവസം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും 20കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോള്‍ പമ്ബില്‍ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് വെളിപ്പെടുത്തി. എന്നാല്‍ ഈ വിവരത്തെ കുറിച്ച്‌ പോലും തുടരന്വേഷണം നടത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. 20 വയസ്സ് മാത്രമുള്ള ഒരാള്‍ സൈക്കിളോടുകൂടി കാണാതായിട്ട് ആ സൈക്കിള്‍ പോലും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല എന്നതും അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്. നഗരം മുഴുവന്‍ […]

കളിക്കുന്നതിനിടെ ഏഴ് വയസുകാരി സെപ്ടിക് ടാങ്കിൽ വീണു; കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിലാണ് അപകടം; സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയതാണ് അപകടകാരണമെന്ന് വിവരം; അഗ്നി രക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു

തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ വീടിന് സമീപം കളിക്കുകയായിരുന്ന ഏഴ് വയസുള്ള പെൺകുട്ടി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. അയൽവാസി ഉടൻ കാട്ടാക്കട അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കുഴിയിൽ നിന്നും കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.  

ക്ഷേത്രത്തിന്‍റെ വാതില്‍ കുത്തിതുറന്ന് ദണ്ഡാരം മോഷ്ടിച്ചു ; സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി പോലീസ്

ഇടുക്കി : മൂന്നാറില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി പിടിയില്‍. കുണ്ടള സ്വദേശി ഗൗതമാണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് മൂന്നാർ ന്യൂ നഗറിലെ ക്ഷേത്രത്തിന്‍റെ വാതില്‍ കുത്തിതുറന്ന് ഗൗതം മോഷണം നടത്തിയത്. ഭണ്ഡാരവുമായി മോഷ്ടാവ് ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഉത്സവം നടത്താനായി കാണിക്കയിനത്തില്‍ കിട്ടിയ പണം മോഷണം പോയെന്ന ക്ഷേത്ര ഭരണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ കുണ്ടള […]

നടിയെ ആക്രമിച്ച കേസ്: സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ വിചാരണ കോടതിയിലും ജാമ്യ അപേക്ഷ സമർപ്പിച്ചു പൾസർ സുനി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്.   ഒരാഴ്ചക്കുള്ളിൽ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ച് അപേക്ഷ പരിഗണിക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയുടെ നീക്കം.   ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രോസിക്യുഷനോട് വിചാരണ കോടതി നിലപാട് തേടും. അതിന് ശേഷമായിരിക്കും ജാമ്യം നൽകാനുള്ള ഉത്തരവുണ്ടാകുക.   കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം […]

കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: പുലർച്ചെ ചായക്കട തുറക്കാൻ വന്നയാളെയാണ് ആക്രമിച്ചത്

കോഴിക്കോട്: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലയോര മേഖലയായ കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവില്‍ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54)യെ ആണ് പന്നിക്കൂട്ടം ആക്രമിച്ചത്. കൂടരഞ്ഞി അങ്ങാടിയിലെ ചായക്കട തുറക്കുന്നതിനായി പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. കൂടരഞ്ഞിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. പന്നികൾ വാഹനം കുത്തി മറിച്ചിട്ടതിനെ തുടര്‍ന്ന് ഷാഫി റോഡില്‍ വീഴുകയും തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ഉപദ്രവം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൃഷികളും വിളകളും നശിപ്പിക്കുകയും യാത്രക്കാരെ […]

സുഭദ്ര കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ച് പോലീസ് ; വീടിന് പുറകുവശത്ത് നിന്ന് രക്തം പുരണ്ട നിലയിൽ സുഭദ്ര ഉപയോഗിച്ച തലയണ കണ്ടെത്തി

ആലപ്പുഴ : സുഭദ്ര കൊലപാതകത്തില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലാണ് പ്രതികളായ മാത്യൂസും ശർമിളയുമായി തെളിവെടുപ്പ്. ശര്‍മിളയെയും മാത്യൂസിനെയും ഒറ്റയ്ക്കൊറ്റയ്ക്ക് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീടിന് പിറക് വശത്ത് അല്‍പം മാറി ചതുപ്പില്‍ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാള്‍ കത്തിച്ച്‌ കളഞ്ഞെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളില്‍ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് […]

നേമം സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങിയിട്ടും നിക്ഷേപകർക്ക് പലിശയും മുതലും ലഭിക്കുന്നില്ല; ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേടെന്നാണ് നിക്ഷേപകരുടെ ആരോപണം

തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ല. മാസങ്ങൾ കയറി ഇറങ്ങിയിട്ടും നിക്ഷേപ തുക ബാങ്ക് അധികൃതർ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. സിപിഐഎം ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേടെന്നാണ് നിക്ഷേപകരുടെ ആരോപണം. ചിട്ടി കെട്ടിയ തുകയും ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.  

ബംഗളൂരു സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം: ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു, ആശുപത്രി അധികൃതരുടെ വീഴ്ച്ചയെന്ന് കുടുംബം

  ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്.   മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.   അതേസമയം തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. അപകട വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പോക്‌സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി : യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജയിലിലാണ്. 15 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കി എന്നതാണ് കേസ്