വീട്ടിൽ നിന്നും സൈക്കിളുമായി ഇറങ്ങിയ 20-കാരനെ കാണാതായിട്ട് 54 ദിവസം ; എങ്ങും എത്താതെ പോലീസ് അന്വേഷണം, ആദം ജോ ആന്റണിയെ പെട്രോള്‍ പമ്പിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി
കൊച്ചി : പള്ളുരുത്തി സ്വദേശി ആദം ജോ ആന്റണിയെ കാണാതായിട്ട് 54 ദിവസം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും 20കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോള്‍ പമ്ബില്‍ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് വെളിപ്പെടുത്തി.
എന്നാല്‍ ഈ വിവരത്തെ കുറിച്ച് പോലും തുടരന്വേഷണം നടത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. 20 വയസ്സ് മാത്രമുള്ള ഒരാള്‍ സൈക്കിളോടുകൂടി കാണാതായിട്ട് ആ സൈക്കിള്‍ പോലും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല എന്നതും അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരം മുഴുവന്‍ ക്യാമറകണ്ണില്‍ ആണെന്ന് പോലീസ് അവകാശപ്പെടുമ്ബോഴാണ് ഷിപ്പ് യാഡിനു സമീപം സൈക്കിളുമായി പോയ 20കാരനെ കണ്ടെത്താന്‍ പോലീസിന് ഒരു സൂചന പോലും ലഭിക്കാത്തത്. ജൂലൈ 28ന് ആദം സൈക്കിള്‍ ചവിട്ടി നീങ്ങുന്ന ദൃശ്യങ്ങള്‍ ഷിപ്പ്‌യാഡിന്റെ സമീപത്തുനിന്ന് ലഭിച്ചത് മാത്രമാണ് പോലീസ് അന്വേഷണത്തില്‍ ആകെ കണ്ടെത്താനായത്.