play-sharp-fill
നടിയെ ആക്രമിച്ച കേസ്: സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ വിചാരണ കോടതിയിലും ജാമ്യ അപേക്ഷ സമർപ്പിച്ചു പൾസർ സുനി

നടിയെ ആക്രമിച്ച കേസ്: സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ വിചാരണ കോടതിയിലും ജാമ്യ അപേക്ഷ സമർപ്പിച്ചു പൾസർ സുനി

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്.

 

ഒരാഴ്ചക്കുള്ളിൽ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ച് അപേക്ഷ പരിഗണിക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയുടെ നീക്കം.

 

ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രോസിക്യുഷനോട് വിചാരണ കോടതി നിലപാട് തേടും. അതിന് ശേഷമായിരിക്കും ജാമ്യം നൽകാനുള്ള ഉത്തരവുണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി വിമര്‍ശിച്ചിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലേ എന്നും കോടതി ചോദിച്ചു.