play-sharp-fill

70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നൽകാൻ കേന്ദ്രം ; രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കും ; സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ പദ്ധതിയിൽ അംഗമാകാം

സ്വന്തം ലേഖകൻ കോഴിക്കോട് : 70 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കുമെന്ന് സൂചന. 23-ന് രാവിലെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും അവരുടെ സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പദ്ധതിയിലേക്ക് പരിഗണിക്കുമെന്ന് […]

വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; പൊള്ളലേറ്റ കിടപ്പ് രോഗിയായ ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സയിൽ

ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടിയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ചത്. പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ (43 ) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ഭാര്യയ്ക്കും മകനും പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  

മലയാള സിനിമയിലെ അമ്മ കവിയൂര്‍ പൊന്നമ്മയുടെ നില ഗുരുതരം ; തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് അവർ. കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.

മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്തിയില്ല; വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് മരിച്ച ശാന്തിഭവനിലെ അന്തേവാസിക്ക് അന്ത്യവിശ്രമമൊരുക്കി മസ്ജിദ് ഭാരവാഹികള്‍; വഴിയോരം കിടപ്പാടമാക്കി പട്ടിണിമാത്രം കൂട്ടുണ്ടായിരുന്ന വയോധികൻ ശാന്തിഭവനിലെത്തിയത് ഒന്നരവർഷം മുമ്പ്

അമ്പലപ്പുഴ: ചികിത്സയില്‍ കഴിയവെ മരിച്ച പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിക്ക് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി മസ്ജിദ് ഭാരവാഹികള്‍. ഒന്നര വർഷമായി ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന മൊയ്നുദ്ദീൻ (71) ൻ്റെ മൃതദേഹമാണ് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി കബർസ്ഥാനിൽ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അടക്കം ചെയ്തത്. പട്ടിണി കൂട്ടായി വഴിയോരം കിടപ്പാടമാക്കിയ വയോധികനെ 2023 മെയില്‍ മണ്ണഞ്ചേരി പോലീസാണ് പുന്നപ്ര ശാന്തിഭവനില്‍ എത്തിച്ചത്. രണ്ടാഴ്ചയായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മെഡിക്കൽ കോളജ് […]

സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരു നിയമനവും നടത്താതെ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടികളുമായി പി.എസ്.സി ; മെയിൻ ലിസ്റ്റില്‍ 4,725 പേരും സപ്ലിമെൻ്ററി ലിസ്റ്റില്‍1,922 പേരും ഉള്‍പ്പെടെ വഴിയാധാരമായത് 6,647 ഉദ്യോഗാര്‍ഥികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിവില്‍ പൊലിസ് ഓഫിസർ (സി.പി.ഒ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് അഞ്ച് മാസമായിട്ടും ഒരു നിയമനം പോലും നടത്താതെ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടികളുമായി പി.എസ്.സി മുന്നോട്ട്. കഴിഞ്ഞ ഏപ്രില്‍15 ന് ഏഴു ബറ്റാലിയനുകളിലായി പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റില്‍ 4,725 പേരും സപ്ലിമെൻ്ററി ലിസ്റ്റില്‍1,922 പേരും ഉള്‍പ്പെടെ 6,647 ഉദ്യോഗാർഥികള്‍ നിയമനത്തിനായി കാത്തിരിക്കുമ്ബോഴാണിത്. നിലവിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനം നടക്കാതിരിക്കുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിയമന ശുപാർശ ലഭിച്ചിട്ട് ജോലിക്ക് ചേരാതിരുന്ന (എൻ.ജെ.ഡി) 38 ഒഴിവുകളിലേക്ക് ആകെ 24 പേർക്ക് […]

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും; ഡ്രഡ്ജർ നീങ്ങുന്നത് ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചശേഷം; മണ്ണ് പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാകൂയെന്ന് മുങ്ങൽവിദ​ഗ്ധർ

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള യാത്രക്കിടെ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ യാത്ര നിർത്തി കരയ്ക്കടിപ്പിച്ചിരുന്നു. പുഴയിൽ ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ രാത്രി യാത്ര ബുദ്ധിമുട്ടായതിനാലാണ് നിർത്തിയിട്ടത്. യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾക്ക് മധ്യത്തിലുള്ള സ്ഥലത്താണ് ഡ്രഡ്ജർ കരയ്ക്കടിപ്പിച്ചത്. രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണ് പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാവൂ എന്നാണ് നാവികസേനയിലെയടക്കം മുങ്ങൾവിദഗ്ധർ വ്യക്തമാക്കിയിരുന്നത്. ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചാണ് ഡ്രഡ്ജർ നീങ്ങുന്നത്. […]

കാല്‍മുട്ട് വേദനക്കുള്ള ഉഴിച്ചിലിനായി കേരളത്തിൽ എത്തി; കഴിക്കുന്നത് കിലോ കണക്കിന് കോഴിയിറച്ചി; ഒടുവിൽ മഫ്തിയിലെത്തിയ പോലീസ് സംഘം വാടകയ്ക്ക് താമസിക്കുന്ന വീട് വളഞ്ഞു; കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ തമിഴ്നാട് പോലീസ് പിടികൂടി വെടിവെച്ച്‌ കൊലപ്പെടുത്തി; തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച്‌ ഫ്ലക്സ് വെച്ച് നാട്ടുകാരുടെ സന്തോഷപ്രകടനം

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ തമിഴ്നാട് പോലീസ് വെടിവെച്ച്‌ കൊന്നത്. ബാലാജിയുടെ മരണ വിവരം കോഴിക്കോട് പേരാമ്പ്രക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജംഗ്ഷനില്‍ തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച്‌ ഫ്ലക്സ് വെച്ചാണ് അവർ ഗുണ്ടയുടെ മരണം ആഘോഷിച്ചത്. ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ 58-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്കത്തോപ്പ് ബാലാജി. വലിയപറമ്പ് സ്വദേശിയായ ഒരു ബസ് ഡ്രൈവർ മുഖേനയാണ് ബാലാജി പേരാമ്പ്രയില്‍ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വോളിബോള്‍ ആരാധകനായ ഈ ഡ്രൈവർ തമിഴ്‌നാട്ടില്‍ കളി കാണാൻ പോയിരുന്നു. […]

വിദേശത്തുള്ളവർ എന്താണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്നോട്ട് വലിയുന്നത് ; വൈറലായി യുവാവിന്റെ പോസ്റ്റ്

സ്വന്തം ലേഖകൻ നാട്ടിലേക്ക് തിരികെ വരാൻ പലർക്കും ആഗ്രഹമില്ല.കുടുംബവുമായി അവിടെ തന്നെ ജീവിക്കാനാണ് പലരുടേയും ആഗ്രഹം. യുഎസ്‍എ, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ആളുകള്‍ പോകുന്നത്. ജോലി തേടി പോകുന്നവരും പഠനം തന്നെ അവിടെയാക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്. എന്തായാലും, എന്തുകൊണ്ടാണ് പലരും വിദേശത്ത് പോകാൻ ഇത്രയധികം താല്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ താല്പര്യമില്ലാത്തത്. ഇങ്ങനെ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ. യുകെയിലാണ് ഈ യുവാവ് താമസിക്കുന്നത്. ‘വിദേശത്ത് താമസിക്കുമ്ബോള്‍ ഇന്ത്യയില്‍ നിന്നുള്ള എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് […]

കോട്ടയം പാമ്പാടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൂര്‍ണ്ണ ഗര്‍ഭിണി ; വിവരം പുറത്തറിയുന്നത് കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോൾ ; പ്രതിയായ ബന്ധുവിനെതിരെ കേസെടുക്കും ; 14 കാരിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14 വയസ്സുകാരി പൂര്‍ണ്ണ ഗര്‍ഭിണി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ പാമ്ബാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ […]

വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് വിശ്വസിപ്പിച്ച്‌ വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി ; ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച്‌ നല്‍കാൻ കമ്പനി തയ്യാറായില്ല ; സാംസങ്ങിനും മൈജിക്കും പിഴയടിച്ച്‌ ഉപഭോക്തൃ കോടതി ; 78,900 രൂപ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ വാട്ടർ റെസിസ്റ്റൻ്റ് ആണെന്ന് വിശ്വസിപ്പിച്ച്‌ വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി. ഇൻഷുറൻസ് എടുത്തിട്ടും തകരാർ പരിഹരിച്ച്‌ നല്‍കാനും തയ്യാറായില്ല. സേവനത്തിലെ ഈ രണ്ട് വീഴ്ചകള്‍ ഉന്നയിച്ച്‌ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സന്തോഷ് കുമാർ, സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്സിനും മൈജിക്കും എതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. രണ്ട് എതിർകക്ഷികളും ചേർന്ന് പരാതിക്കാരന് 78,900 രൂപ നല്‍കാനാണ് വിധി. 71,840/- രൂപ വില വരുന്ന, വാട്ടർ റെസിസ്റ്റൻ്റ് എന്ന് അവകാശപ്പെടുന്ന സാംസങ്ങിൻ്റെ ഗ്യാലക്സി എസ്-9 മോഡലാണ് […]